മുനമ്പം വഖഫ് ഭൂമി: മത്സ്യത്തൊഴിലാളികൾക്കൊപ്പം മുസ്ലിം ലീഗ്

നിവ ലേഖകൻ

Updated on:

Munambam waqf land

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കി. മുനമ്പത്ത് മുസ്ലിം ലീഗും യുഡിഎഫും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നപരിഹാരത്തിന് ലീഗ് മുൻകൈയ്യെടുക്കുമെന്നും അവിടുത്തെ താമസക്കാരുടെ അവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, മുനമ്പത്ത് സർക്കാരും ബിജെപിയും കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. തൃശൂരിൽ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട് ബിജെപിക്ക് ഇടം ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് സതീശൻ കുറ്റപ്പെടുത്തി.

പ്രകാശ് ജവഡേക്കറുടെ പ്രസ്താവനയെ വഖഫ് ബോർഡ് ന്യായീകരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സർക്കാർ സ്വീകരിക്കണമെന്നും കോടതിയിൽ ഇതേ നിലപാട് എടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കേന്ദ്ര വഖഫ് നിയമത്തിൽ പ്രശ്നങ്ങളുണ്ടെന്നും കെ റെയിൽ കേരളത്തിന്റെ ഭൂപ്രകൃതിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വി. ഡി സതീശൻ വ്യക്തമാക്കി.

  വേങ്ങരയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിനിടെ കൂട്ടത്തല്ല്

— /wp:paragraph –> Story Highlights: Muslim League clarifies stance on Munambam waqf land issue, supports fishermen

Related Posts
നിലമ്പൂരിൽ ലീഗിൽ പൊട്ടിത്തെറി; വിമത സ്ഥാനാർത്ഥികളെ നിർത്താൻ ആലോചന
Nilambur Muslim League

നിലമ്പൂരിൽ മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷമായി. അഞ്ച് ഡിവിഷനുകളിൽ വിമത സ്ഥാനാർത്ഥികളെ നിർത്താൻ Read more

വേങ്ങരയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിനിടെ കൂട്ടത്തല്ല്
Muslim League clash

വേങ്ങര പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ മുസ്ലിം ലീഗിൽ കൂട്ടത്തല്ല്. 20-ാം വാർഡായ കച്ചേരിപ്പടിയിലെ Read more

പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; ഇടത് പിന്തുണച്ചേക്കുമെന്ന് സൂചന
Muslim League rebel candidate

പി.എം.എ സലാമിന്റെ ഡിവിഷനിൽ മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥിയായി കാലൊടി സുലൈഖ രംഗത്ത്. Read more

  പിഎംഎ സലാമിന്റെ ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർഥി; ഇടത് പിന്തുണച്ചേക്കുമെന്ന് സൂചന
പി.എം.എ സലാമിന്റെ പരാമർശം തള്ളി മുസ്ലിം ലീഗ്; വിമർശനം വ്യക്തിപരമായ അധിക്ഷേപമാകരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ
PMA Salam remarks

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം നടത്തിയ Read more

പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറെന്ന് മുസ്ലിം ലീഗ്; യൂത്ത് ലീഗിന് അതൃപ്തി
local election alliance

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പി.വി അൻവറുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലിം ലീഗ് Read more

പള്ളുരുത്തി ഹിജാബ് വിവാദം: ലീഗ് ഭീകരതയെ മതവൽക്കരിക്കുന്നുവെന്ന് ജോർജ് കുര്യൻ
Palluruthy hijab row

പള്ളുരുത്തി ഹിജാബ് വിവാദത്തിൽ ലീഗിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ലീഗിന്റെ രണ്ട് Read more

മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി ഡോ.പി.സരിൻ
hijab row

സിപിഐഎം നേതാവ് ഡോ. പി. സരിൻ, ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെയും Read more

  നിലമ്പൂരിൽ ലീഗിൽ പൊട്ടിത്തെറി; വിമത സ്ഥാനാർത്ഥികളെ നിർത്താൻ ആലോചന
മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
Vellappally Natesan criticism

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥ തുടരും
Muslim League election

തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്ന് ടേം വ്യവസ്ഥയും ഒരു കുടുംബത്തിൽ നിന്ന് Read more

മുനമ്പം ഭൂമി പ്രശ്നം: സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സുന്നി സംഘടനകൾ
Munambam land issue

മുനമ്പം ഭൂമി പ്രശ്നത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സുന്നി സംഘടനകൾ തീരുമാനിച്ചു. ഇതിന്റെ Read more

Leave a Comment