പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ് അൺഫോളോ ക്യാമ്പയിൻ

Anjana

Updated on:

Congress unfollow campaign P Sarin
പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ കോൺഗ്രസ്സ് സൈബർ ഗ്രൂപ്പുകളിൽ അൺഫോളോ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് മുതലാണ് ഈ അനൗദ്യോഗിക ക്യാമ്പയിൻ തുടങ്ങിയത്. സരിന്റെ ഫോളോവേഴ്സിൽ ഭൂരിഭാഗവും യു.ഡി.എഫുകാരാണെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. സരിന് സൈബറിടത്തിൽ ശ്രദ്ധ കിട്ടുന്നത് കോൺഗ്രസുകാർ വഴിയാണെന്നും നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മുൻപ് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ വിംഗ് കൺവീനർ ആയിരുന്നു പി.സരിൻ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഇടത് സ്വതന്ത്രന്‍ ഡോ.പി.സരിന്‍ പ്രതികരിച്ചു. എന്നാൽ, വോട്ടെടുപ്പ് മാറ്റിയതിന് പിന്നില്‍ ഗൂഢാലേചന സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കല്‍പാത്തിയില്‍ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും സരിന്‍ കുറ്റപ്പെടുത്തി. ബിജെപിയിലെ അതൃപ്തി തനിക്ക് ഗുണമാകുമെന്ന് സരിൻ പ്രതീക്ഷിക്കുന്നു. സന്ദീപ് വാര്യര്‍ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കില്‍ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദീപുമായി സിപിഐഎം ചര്‍ച്ച നടത്തി എന്ന വാര്‍ത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും സരിന്‍ പാലക്കാട് വെച്ച് പ്രതികരിച്ചു. Story Highlights: Congress launches unfollow campaign against LDF candidate P Sarin in Palakkad

Leave a Comment