സിപിഎം ആലപ്പുഴ ഏരിയ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ഏരിയ കമ്മിറ്റിയിൽ കച്ചവട താല്പര്യമുള്ളവരും മാഫിയ ബന്ധമുള്ളവരും ഉണ്ടെന്നും, മെറിറ്റുള്ളവരെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപണമുയർന്നു. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നും വിമർശനമുണ്ടായി.
ലഹരി കടത്ത് ആരോപണ വിധേയനായ മുൻ ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതായും വിമർശനമുയർന്നു. അമിത ന്യൂനപക്ഷ പ്രീണനം പാർട്ടിയുടെ പാരമ്പര്യ വോട്ടുകളിൽ വിള്ളലുണ്ടാക്കിയതായും വിലയിരുത്തൽ നടന്നു. പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ പോലും വിളിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും പരാതിയുയർന്നു.
സിപിഐ വകുപ്പുകൾക്കെതിരെയും രൂക്ഷ വിമർശനമുണ്ടായി. കൃഷിമന്ത്രി പി പ്രസാദ് വെറും ഉദ്ഘാടകൻ മാത്രമാണെന്നും, ജില്ലയിലെ ഒരു വിഷയത്തിലും ഇടപെടുന്നില്ലെന്നും ആരോപണമുയർന്നു. ആലപ്പുഴ നഗരസഭാ ഭരണം കുത്തഴിഞ്ഞതായും, ബിസിനസുകാരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാക്കരുതെന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു.
Story Highlights: CPIM Alappuzha area conference sees harsh criticism against leaders and minister P Prasad