ശബരിമല തീർത്ഥാടനം: വനം വകുപ്പിന്റെ സമഗ്ര ക്രമീകരണങ്ങൾ

Anjana

Sabarimala pilgrimage forest department measures

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തെ വനം വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ പമ്പയിൽ യോഗം ചേർന്നു. വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി വനം വകുപ്പിന്റെ സംസ്ഥാനതല കോർഡിനേറ്ററായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ഫീൽഡ് ഡയറക്ടർ പ്രോജക്ട് ടൈഗർ കോട്ടയത്തിനെ നിയമിച്ചു. പമ്പയിലും സന്നിധാനത്തിലും ഓരോ കൺട്രോൾ റൂമുകൾ 15-11-2024 മുതൽ പ്രവർത്തിക്കും.

തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി 1500-ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി 135-ലധികം സേവനകേന്ദ്രങ്ങൾ ആരംഭിക്കും. വന്യജീവികളുടെ ശല്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി 48 അംഗ എലിഫന്റ് സ്ക്വാഡും 5 അംഗ സ്നേക്ക് റെസ്ക്യൂ ടീമും 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. സന്നിധാനത്തുനിന്നും പമ്പയിൽ നിന്നും 90 കാട്ടുപന്നികളെ സുരക്ഷിതമായി ഉൾക്കാട്ടിലേക്ക് മാറ്റിയിട്ടുണ്ട്. തീർത്ഥാടന പാതകളിൽ അപകടകരമായി നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷിത യാത്ര ഉറപ്പാക്കിയിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വനം വകുപ്പ് ശബരിമല തീർത്ഥാടകർക്കായി തയ്യാറാക്കിയ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാവുന്ന ‘അയ്യൻ’ മൊബൈൽ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കാനന പാതകളിലെ വന്യമൃഗ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് എ.ഐ ക്യാമറകളും റിയൽ ടൈം മോണിറ്ററിംഗ് ക്യാമറകളും സ്ഥാപിക്കും. തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിനായി കാനനപാതകളിൽ ഇക്കോഷോപ്പുകൾ സ്ഥാപിക്കും. ഈ തീർത്ഥാടനകാലം സുഗമമാക്കുന്നതിനും അയ്യപ്പന്മാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനും വനം വകുപ്പ് സന്നദ്ധമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

Story Highlights: Kerala Forest Department implements comprehensive measures for Sabarimala pilgrimage season

Leave a Comment