യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡിക്‌സ്‌വില്ലെ നോച്ചിൽ ട്രംപും ഹാരിസും സമനിലയിൽ

Anjana

Dixville Notch US election

യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിലെ ഡിക്‌സ്‌വില്ലെ നോച്ച് എന്ന ചെറിയ പട്ടണം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രത്യേക ശ്രദ്ധ നേടുന്നു. രാജ്യത്തിന് ആരെ പ്രസിഡന്റായി വേണമെന്ന് ആദ്യം അറിയിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്. അമേരിക്കൻ സമയം രാത്രി 12 മണിക്ക് ഇവിടെ വോട്ടെടുപ്പ് നടക്കുന്നതിനാൽ, തെരഞ്ഞെടുപ്പ് ദിനത്തിൽ ആദ്യം വോട്ട് രേഖപ്പെടുത്തുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഇവിടെയാണ്.

ഇത്തവണയും പതിവുപോലെ അർദ്ധരാത്രിയിൽ ഡിക്സ്വില്ലെ നോച്ചിൽ വോട്ടെടുപ്പ് നടന്നു. ആറ് പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, കമല ഹാരിസും ഡൊണാൾഡ് ട്രംപും മൂന്ന് വോട്ടുകൾ വീതം നേടി സമനില പാലിച്ചു. 1960-ൽ ആരംഭിച്ച ഈ അർദ്ധരാത്രി വോട്ടിംഗ് സാധാരണ സമയങ്ങളിൽ വോട്ട് ചെയ്യാൻ കഴിയാത്ത റെയിൽവേ തൊഴിലാളികൾക്ക് വേണ്ടിയാണ് തുടങ്ങിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരമ്പരാഗതമായി, ഡിക്‌സ്വില്ലെ നോച്ചിലെ എല്ലാ വോട്ടർമാരും ബാൽസാംസ് റിസോർട്ടിലെ ബാലറ്റ് റൂമിൽ ഒത്തുകൂടുന്നു. അർദ്ധരാത്രിയോടെ വോട്ടെടുപ്പ് ആരംഭിച്ച് രഹസ്യ ബാലറ്റ് രേഖപ്പെടുത്തുന്നു. തുടർന്ന് വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിക്കുന്നു. മറ്റ് സ്ഥലങ്ങളിൽ ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾ മുമ്പ് ഇവിടെ ഫലം അറിയാം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് സൂചനകൾക്കായി മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്ന സ്ഥലമായി ഡിക്‌സ്വില്ലെ നോച്ച് മാറിയിരിക്കുന്നു.

Story Highlights: Dixville Notch, New Hampshire casts first votes in US presidential election, Trump and Harris tie at 3-3

Leave a Comment