മലപ്പുറത്ത് വിദ്യാവനം സ്കൂൾ നഴ്സറി പദ്ധതി; അപേക്ഷകൾ ക്ഷണിക്കുന്നു

Anjana

Updated on:

Vidyavanam School Nursery Project
കേരള വനം-വന്യജീവി വകുപ്പിന്റെ മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗം 2025-26 വർഷത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം സ്കൂൾ നഴ്സറി പദ്ധതിക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം വനസംരക്ഷണത്തിന്റെ പ്രാധാന്യം പകർന്നു നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തദ്ദേശീയ വൃക്ഷങ്ങളുടെ തൈകൾ വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിച്ച് ചെറിയ വനം സൃഷ്ടിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ആശയം. വിദ്യാവനം ഒരുക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് അപേക്ഷിക്കാം. എന്നാൽ, കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലമെങ്കിലും ഇതിനായി നീക്കിവയ്ക്കാൻ കഴിയുന്ന വിദ്യാലയങ്ങൾക്കു മാത്രമേ പദ്ധതിയിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. താൽപര്യമുള്ള സ്കൂളുകൾ നവംബർ 30-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. മലപ്പുറം സിവിൽ സ്റ്റേഷനിലെ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി [email protected], [email protected] എന്നീ ഇ-മെയിൽ വിലാസങ്ങളിലോ 04832734803, 8301862445, 9048135953, 8547603857 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. Story Highlights: Kerala Forest Department invites applications for Vidyavanam School Nursery Project 2025-26 in Malappuram

Leave a Comment