യുഎസ് തിരഞ്ഞെടുപ്പ്: കമലാ ഹാരിസിന് പിന്തുണയുമായി സെലിബ്രിറ്റികൾ

Anjana

Kamala Harris US election campaign

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, അവസാന വട്ട വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിനായുള്ള പ്രചരണം അമേരിക്കയിൽ തരംഗമായി മാറിയിരിക്കുകയാണ്. ‘യെസ് ഷീ കാൻ’ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനവും കാമ്പയിനുമാണ് ശ്രദ്ധയാകർഷിക്കുന്നത്. സ്ത്രീകളുടെ വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന് വൻ പ്രചരണം ലഭിക്കുന്നത്.

ബ്ലാക്ക് ഐഡ് പീസ് ഗായകൻ Will.i.am ആണ് കമലയെ പിന്തുണച്ച് ‘യെസ് ഷീ കാൻ’ എന്ന പേരിൽ ഗാനവും സംഗീത വീഡിയോയും പുറത്തിറക്കിയത്. ഓപ്ര വിൻഫ്രി, കാറ്റി പെറി, ലേഡി ഗാഗ, ജോൺ ബോൺ ജോവി, ക്രിസ്റ്റീന അഗ്വിലേര എന്നിവരും കമല ഹാരിസിന് പിന്തുണയുമായെത്തി. ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ‘യെസ് ഷീ കാൻ’ ടീ ഷർട്ട് ധരിച്ചാണ് ഓപ്ര വിൻഫ്രി പങ്കെടുത്തത്. രാജ്യത്തിന്റെ ഭാവിയെ മുൻനിർത്തി വോട്ട് ചെയ്യാൻ താരപ്രചാരകയായ ടെലിവിഷൻ താരം ഓപ്ര വിൻഫ്രി ആഹ്വാനം ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കമല ഹാരിസ് (60) ജയിച്ചാൽ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്തവർഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യൻ വംശജയായ ആദ്യത്തെ പ്രസിഡന്റ് എന്നിങ്ങനെ ചരിത്രമുഹൂർത്തങ്ങൾക്കു വേദിയൊരുങ്ങും. അമേരിക്കയുടെ പുതിയ തുടക്കമാണിതെന്ന് പ്രഖ്യാപിച്ച കമല, ജീവിത ചിലവ് കുറക്കാനുള്ള നടപടികളാണ് തന്റെ മുഖ്യ അജണ്ടയെന്ന് പ്രസ്താവിച്ചു. നികുതി വെട്ടിക്കുറയ്ക്കൽ, ആരോഗ്യ ചിലവ് കുറക്കൽ, വിലക്കയറ്റം പിടിച്ചു നിർത്തൽ തുടങ്ങി സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള നടപടികളാണ് കമല ഹാരിസ് വാഗ്ദാനം നൽകിയത്. നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി ഭരണം നിലനിർത്തുമോ, അതോ റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും അധികാരത്തിലേക്കു മടങ്ങുമോ എന്നതിൽ വൈകാതെ തീരുമാനമാകും.

Story Highlights: Celebrities rally behind Kamala Harris in final push for US presidential election

Leave a Comment