ഗുജറാത്തിലെ അംറേലി ജില്ലയിൽ ഒരു ദാരുണ സംഭവം അരങ്ങേറി. രാന്ധിയ ഗ്രാമത്തിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടുപോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരായിരുന്നു മരിച്ച കുട്ടികൾ. ശനിയാഴ്ചയായിരുന്നു ഈ ദുരന്തം സംഭവിച്ചത്.
രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ ഏഴ് കുട്ടികൾ അവരുടെ താമസ സ്ഥലത്തായിരുന്നു. കളിക്കുന്നതിനിടെ നാല് കുട്ടികൾ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഫാം ഉടമയുടെ കാറിൽ കയറി. വൈകുന്നേരം തിരിച്ചെത്തിയ മാതാപിതാക്കളും കാർ ഉടമയും കാറിനുള്ളിൽ നാല് കുട്ടികളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് അംറേലി പൊലീസ് അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ ദുഃഖകരമായ വാർത്ത റിപ്പോർട്ട് ചെയ്തത്.
Story Highlights: Four children die after being trapped inside a car while playing in Gujarat’s Amreli district