തെലുങ്ക് സിനിമാ വ്യവസായത്തിന്റെ ഭാഗമായതില്‍ അഭിമാനം: അമിതാഭ് ബച്ചന്‍

Anjana

Updated on:

Amitabh Bachchan ANR National Award Chiranjeevi
തെലുങ്ക് സിനിമാ വ്യവസായത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പ്രസ്താവിച്ചു. 2024 ലെ എഎന്‍ആര്‍ ദേശീയ പുരസ്‌കാരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൈമാറിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അക്കിനേനി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വര്‍ഷം തോറും നല്‍കുന്ന ഈ പുരസ്‌കാരം സിനിമയ്ക്ക് നല്‍കിയ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താണ് നല്‍കുന്നത്. ആശംസാ പ്രസംഗത്തില്‍ തെലുങ്ക് സിനിമാ വ്യവസായത്തെ ബച്ചന്‍ വാനോളം പുകഴ്ത്തി. കവിയായ പിതാവ് രചിച്ച കവിതയുടെ രണ്ടു വരികളും അദ്ദേഹം വേദിയില്‍ പങ്കുവച്ചു. അന്തരിച്ച തെലുങ്ക് നടനും നിര്‍മാതാവുമായ അക്കിനേനി നാഗേശ്വര റാവുവിന്റെ മകന്‍ നാഗാര്‍ജുനക്ക് സമര്‍പ്പിച്ചു കൊണ്ടായിരുന്നു ബച്ചന്‍ ഈ വരികള്‍ ഉരുവിട്ടത്. ചിരഞ്ജീവിയുടെ ആതിഥ്യമര്യാദയെയും അദ്ദേഹം പ്രശംസിച്ചു. ലതാ മങ്കേഷ്‌കര്‍, ദേവ് ആനന്ദ്, അമിതാഭ് ബച്ചന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമാ ഇതിഹാസങ്ങളെ എഎന്‍ആര്‍ ദേശീയ അവാര്‍ഡ് നല്‍കി മുമ്പ് ആദരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍ അവസാനമായി അഭിനയിച്ചത് നാഗ് അശ്വിന്റെ ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിലാണ്. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പടാനി തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. Story Highlights: Amitabh Bachchan presents ANR National Award 2024 to Telugu superstar Chiranjeevi, expresses pride in being part of Telugu film industry

Leave a Comment