ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച്; ഒൻപത് പേർ മരിച്ചു

നിവ ലേഖകൻ

Updated on:

Indonesia volcano eruption

കിഴക്കൻ ഇന്തോനേഷ്യയിലെ മൗണ്ട് ലെവോടോബിയിലെ ലാകി-ലാകി അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് പേർ മരിച്ചു. ഞായറാഴ്ച സംഭവിച്ച ഈ അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ ലാവയും പാറകളും അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിൽ പതിക്കുകയും നിരവധി വീടുകൾ കത്തിനശിക്കുകയും ചെയ്തു. തടി കൊണ്ട് നിർമിച്ച വീടുകൾക്കാണ് തീ പിടിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീയിൽ വെന്ത പാറകളും കല്ലുകളും വന്ന് പതിക്കുകയും ചെയ്തു. സ്ഫോടനത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരുന്നു.

കനത്ത മഴയും ശക്തമായ ഇടിമിന്നലും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിനെ തുടർന്ന് ഇവരെ സുരക്ഷിതമായി ഗർത്തത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് മാറ്റിയിരിക്കുകയാണെന്ന് സെൻ്റർ ഫോർ വോൾക്കനോളജി ആൻഡ് ജിയോളജിക്കൽ ഹസാർഡ് മിറ്റിഗേഷൻ (പിവിഎംബിജി) വക്താവ് ഹാദി വിജയ പറഞ്ഞു. അപകടത്തെത്തുടർന്ന് ഏഴ് കിലോമീറ്റർ ചുറ്റളവീലുള്ള പ്രദേശങ്ങൾ വൃത്തിയാക്കാൻ തുടങ്ങിയിട്ടുണ്ട്.

— wp:paragraph –> ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത് “പസഫിക് റിംഗ് ഓഫ് ഫയർ” എന്ന സ്ഥലത്താണ്, ഒന്നിലധികം ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന തീവ്രമായ ഭൂകമ്പ പ്രവർത്തനത്തിൻ്റെ ഒരു പ്രദേശമാണിത്. അതേസമയം, ഇന്തോനേഷ്യയിലുടനീളം അഗ്നിപർവ്വത സ്ഫോടനങ്ങൾ സർവ്വസാധാരണമാണ്. മെയ് മാസത്തിൽ ഹൽമഹേരയിലെ മൗണ്ട് ഇബു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് അടുത്തുള്ള ഏഴ് ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു. പ്രദേശത്ത് ചിലപ്പോൾ വെള്ളപ്പൊക്കം പോലെ ലാവ അടിഞ്ഞുകൂടി ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Story Highlights: Mount Laki-Laki volcano erupts in eastern Indonesia, killing 9 and forcing evacuations

Related Posts
ഇറാനിൽ നിന്നുള്ള ഭാരതീയരെ ഒഴിപ്പിക്കുന്നു; ‘ഓപ്പറേഷൻ സിന്ധു’വുമായി കേന്ദ്രസർക്കാർ
Operation Sindhu

ഇറാൻ-ഇസ്രായേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഭാരതീയ പൗരന്മാരെ ഒഴിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി Read more

ഇസ്രായേൽ-ഇറാൻ സംഘർഷം: മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാൻ 3 വിമാനങ്ങൾ
Iran Israel Conflict

ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മഷ്ഹാദിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ 3 പ്രത്യേക വിമാനങ്ങൾ Read more

ഇസ്രായേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി വിദേശകാര്യ മന്ത്രാലയം
Operation Sindhu

ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം ഓപ്പറേഷൻ സിന്ധു ആരംഭിച്ചു. താൽപ്പര്യമുള്ളവരെ Read more

ഇറാൻ-ഇസ്രായേൽ സംഘർഷം: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർഥികൾ അർമേനിയയിൽ സുരക്ഷിതർ
Iran Israel conflict

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം ശക്തമായതോടെ Read more

അമേരിക്കയിൽ കൊടുങ്കാറ്റ്: 25 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു
America storm deaths

അമേരിക്കയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 25 പേർ മരിച്ചു. 5000-ൽ അധികം കെട്ടിടങ്ങൾ തകർന്നതായാണ് Read more

ഇൻഫിനിക്സ് നോട്ട് 50 സീരീസ് മാർച്ച് 3 ന് ഇന്തോനേഷ്യയിൽ
Infinix Note 50

ഇൻഫിനിക്സ് നോട്ട് 50 സീരീസ് സ്മാർട്ട്ഫോണുകൾ മാർച്ച് 3 ന് ഇന്തോനേഷ്യയിൽ ലോഞ്ച് Read more

റിപ്പബ്ലിക് ദിനം: കർത്തവ്യപഥിൽ ആഘോഷങ്ങളുടെ നിറവ്
Republic Day

ഇന്ത്യ എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കർത്തവ്യപഥിൽ നടന്ന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് Read more

റിപ്പബ്ലിക് ദിനം: ഡൽഹിയിൽ കനത്ത സുരക്ഷ
Republic Day

76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി. ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. Read more

ദുരന്തങ്ങളെ അതിജീവിച്ച് ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു
Wayanad landslide survivor government job

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതി ഇന്ന് റവന്യു വകുപ്പിൽ Read more

വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി
Wayanad landslide victim government job

വയനാട് ഉരുൾപൊട്ടലിൽ കുടുംബവും വീടും നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം Read more

Leave a Comment