പാലക്കാട്ടിൽ കെസിഎയുടെ 30 കോടിയുടെ സ്പോർട്സ് ഹബ്; നിർമ്മാണം 2025-ൽ ആരംഭിക്കും

Anjana

Kerala Cricket Association sports hub Palakkad

പാലക്കാട് ജില്ലയിലെ കായിക മേഖലയ്ക്ക് വലിയ കുതിപ്പ് നൽകാൻ പോകുന്ന വൻ പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) രംഗത്ത്. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലത്താണ് കെസിഎയുടെ സ്പോർട്സ് ഹബ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കായിക പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ളഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്കറ്റ് ബോൾ, ഫുട്ബോൾ മൈതാനങ്ങൾ എന്നിവയ്ക്ക് പുറമേ മറ്റ് കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങളും ഉണ്ടാകും.

ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ കെസിഎ 33 വർഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുന്നത്. ഈ പദ്ധതിയിലൂടെ ക്ഷേത്രത്തിന് 21,35,000 രൂപ വാർഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നൽകും. പദ്ധതിയുടെ ഭാഗമായി പ്രദേശവാസികൾക്ക് ജോലിക്ക് മുൻഗണന നൽകാനും വ്യവസ്ഥയുണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്പോർട്സ് ഹബ് നിർമ്മിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2018-ൽ തുടങ്ങിയ നടപടിക്രമങ്ങൾ കോവിഡ് മൂലം വൈകിയെങ്കിലും, ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറിൽ കരാർ ഒപ്പിടും. 2025 ജനുവരിയോടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ട നിർമ്മാണം 2026-ൽ പൂർത്തിയാക്കാനും രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പാലക്കാട് ജില്ലയിലെ കായിക മേഖലയ്ക്ക് വൻ കുതിപ്പ് ഉണ്ടാക്കുമെന്ന് പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.

Story Highlights: Kerala Cricket Association to build Rs 30 crore sports hub in Palakkad district

Leave a Comment