പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20-ലേക്ക് മാറ്റി; കൽപ്പാത്തി രഥോത്സവം കാരണം

Anjana

Updated on:

Palakkad by-election postponed
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തിയതി മാറ്റി നിശ്ചയിച്ചു. നവംബർ 20-നാണ് ഇപ്പോൾ വോട്ടെടുപ്പ് നടത്തുക. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തിയതി മാറ്റിയത്. നേരത്തെ നവംബർ 13-നായിരുന്നു വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. രാഷ്ട്രീയ പാർട്ടികൾ തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും അറിയിച്ചില്ലെന്ന് ബിജെപിയുടെ സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രസും സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. പാലക്കാട് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും മാറ്റിവെച്ചിട്ടുണ്ട്. പഞ്ചാബിലെ 4 മണ്ഡലങ്ങളിലും ഉത്തർപ്രദേശിലെ 9 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. ആകെ പതിനാല് ജില്ലകളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചിരിക്കുന്നത്. Story Highlights: Palakkad by-election postponed to November 20 due to Kalpathi festival

Leave a Comment