കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് പൊലീസ് തയ്യാറെടുപ്പ്

Anjana

Updated on:

Kodakara hawala case reinvestigation
കൊടകര കുഴല്‍പ്പണ കേസിലെ തുടരന്വേഷണത്തിന് മുന്നോടിയായി പൊലീസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുമായി ചര്‍ച്ച നടത്തി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വി കെ രാജുവാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്‍ കെ ഉണ്ണികൃഷ്ണനുമായി ചര്‍ച്ച നടത്തിയത്. തുടരന്വേഷണത്തിന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത് എന്നാണെന്ന് നാളെ തീരുമാനമെടുക്കും. കേസ് ഡയറി ഡിജിപി നാളെ പരിശോധിക്കുമെന്നാണ് വിവരം. കേസില്‍ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തില്‍ അപാകതകള്‍ ഇല്ലാത്തതിനാല്‍ തുടരന്വേഷണം നടത്തിയാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണസംഘം ആവശ്യപ്പെട്ടാല്‍ കോടതിയുടെ അനുമതി തേടുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. പ്രത്യേക സംഘം തിരൂര്‍ സതീശിന്റെ മൊഴിയെടുക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. കേസിലെ അന്വേഷണം കര്‍ണാടകയിലേക്കും നീളും. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്താമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണം വരുമെങ്കില്‍ എല്ലാ കാര്യങ്ങളും പറയുമെന്ന് തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. Story Highlights: Police discuss reinvestigation of Kodakara hawala case with special prosecutor following new revelations

Leave a Comment