സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ സന്ദീപ് വാര്യരെ കുറിച്ച് പ്രതികരിച്ചു. പാർട്ടി ആശയങ്ങളോട് യോജിപ്പ് പ്രകടിപ്പിക്കുന്നവർക്ക് സിപിഐഎമ്മിലേക്ക് കടന്ന് വരാമെന്നും സന്ദീപ് വാര്യർക്ക് മുന്നിൽ പാർട്ടി വാതിൽ കൊട്ടി അടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യർ നിലപാട് വ്യക്തമാക്കിയാൽ അക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും എകെ ബാലൻ ട്വന്റിഫോറിനോട് പറഞ്ഞു.
സന്ദീപ് വളരെ നല്ല മനുഷ്യനാണെന്നും പല ആർഎസ്എസ് നയങ്ങളോടും അദ്ദേഹത്തിന് യോജിപ്പില്ലെന്നും എകെ ബാലൻ അഭിപ്രായപ്പെട്ടു. അധികകാലം സന്ദീപിന് ബിജെപി പാളയത്തിൽ നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസിൽ ഉണ്ടായിരുന്നവർ വരെ സിപിഐഎമ്മിലേക്ക് കടന്നുവന്ന സാഹചര്യമുണ്ടെന്നും അതിനാൽ സന്ദീപ് വാര്യർക്ക് എന്തെങ്കിലും തരത്തിലുള്ള അയോഗ്യത ഇല്ലെന്നും എകെ ബാലൻ വ്യക്തമാക്കി. അതേസമയം, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.
ബിജെപി നേതൃത്വം സന്ദീപ് വാര്യരുമായി ആശയവിനിമയം നടത്തിയതായും പാലക്കാട് സി കൃഷ്ണകുമാറിനായി സന്ദീപ് വാര്യർ പ്രവർത്തിക്കുമെന്നും സൂചനകളുണ്ട്. നിലപാട് വ്യക്തമാക്കാൻ സന്ദീപ് വാര്യർ മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
— wp:paragraph –>