സബ ആസാദിന് പിറന്നാൾ ആശംസകളുമായി ഹൃത്വിക് റോഷൻ; മുൻഭാര്യ സൂസൻ ഖാനും ആശംസ നേർന്നു

Anjana

Hrithik Roshan Saba Azad birthday wishes

ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഗായികയും നടിയുമായ സബ ആസാദും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുനാളുകളായി പ്രചരിക്കുന്നുണ്ട്. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍, സബയുടെ 39-ാം പിറന്നാള്‍ ദിനത്തില്‍ ഹൃത്വിക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

“ഹാപ്പി ബെര്‍ത്ത്ഡേ സാ.. നിന്നെ തന്നതിന് നന്ദി” എന്നാണ് ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ഹൃത്വിക്കിന്റെ പോസ്റ്റിന് മുന്‍ഭാര്യ സൂസന്‍ ഖാനും “ഹാപ്പി ബെര്‍ത്ത്ഡേ സബൂ” എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൃത്വികും സൂസനും വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും നല്ല സൗഹൃദം തുടരുന്നുണ്ട്. 2000 ഡിസംബറില്‍ വിവാഹിതരായ ഇരുവരും 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ലാണ് വേര്‍പിരിഞ്ഞത്. ഹ്രെഹാന്‍, ഹൃദാന്‍ എന്നീ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇവര്‍. ഇവരുടെ തുടരുന്ന സൗഹൃദം ബോളിവുഡില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

Story Highlights: Hrithik Roshan wishes rumored girlfriend Saba Azad on her 39th birthday, ex-wife Sussanne Khan also extends wishes

Leave a Comment