ദീപാവലിക്ക് ബിരിയാണി ഓർഡർ ചെയ്ത യുവാവിന് ഡെലിവറി ബോയിയുടെ താക്കീത്

Anjana

Updated on:

Diwali biryani order warning
ദീപാവലിക്ക് ഫുഡ് ഡെലിവറി ആപ്പിലൂടെ ബിരിയാണി ഓർഡർ ചെയ്ത ഡൽഹി സ്വദേശിക്ക് അപ്രതീക്ഷിത താക്കീതുമായി ഡെലിവറി ബോയ് എത്തി. ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ എന്ന ചോദ്യവുമായാണ് ഡെലിവറി ബോയ് എത്തിയത്. ഉപയോക്താവ് തനിക്ക് നേരിട്ട വിചിത്ര അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെ സംഭവം വ്യാപക ചർച്ചയ്ക്ക് വഴിവെച്ചു. ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് യുവാവ് ബിരിയാണി ഓർഡർ ചെയ്തത്. ഭക്ഷണം ഡെലിവർ ചെയ്തതിന് ശേഷം ഡെലിവറി ബോയ് പോകാൻ തയ്യാറായില്ലെന്ന് യുവാവ് കുറിപ്പിൽ പറയുന്നു. നിങ്ങൾ ചെയ്യുന്നത് ശരിയല്ലെന്നും ദീപാവലിക്ക് ശേഷം ചിക്കനും മട്ടനും കഴിക്കുക, അതുവരെ ശുദ്ധമായ എന്തെങ്കിലും കഴിക്കൂ എന്നായിരുന്നു ഡെലിവറി ബോയ് നൽകിയ താക്കീത്. യുവാവിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഡെലിവറി ബോയിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. എന്തിനാണ് സ്വന്തം വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതെന്നാണ് ഒരാൾ ചോദിച്ചത്. സദാചാര പൊലീസിങാണെന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. Story Highlights: Delhi man ordered biryani on Diwali, delivery agent warns against eating meat during festival

Leave a Comment