ശബരിമല തീർഥാടകർക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

Anjana

Updated on:

Sabarimala pilgrimage insurance
മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇത്തവണ ശബരിമലയിൽ എത്തുന്ന എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. തീർഥാടകർ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കും. എസ്.എം.എസ്. മുഖേന തീർഥാടകർക്ക് വിവരങ്ങൾ നൽകാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ വിവിധ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മരക്കൂട്ടംമുതൽ സന്നിധാനം വരെ 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. കുടിവെള്ളം, ഇ-ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നൽകി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ 10നകം പൂർത്തീകരിക്കും. ദുരന്തനിവാരണ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. 17 ലക്ഷം രൂപ പത്തനംതിട്ട ദുരന്തനിവാരണ സമിതിക്ക് അനുവദിച്ചിട്ടുണ്ട്. 90 റവന്യൂ ജീവനക്കാരെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. കൂടുതൽ സി.സി.ടി.വികൾ സ്ഥാപിക്കും. ബി.എസ്.എൻ.എൽ. 22 മൊബൈൽ ടവറുകൾ ഒരുക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ശുചിത്വമിഷൻ ബോധവത്കരണം നടത്തും. തുണിമാലിന്യങ്ങൾ നീക്കുന്നതിന് ഗ്രീൻ ഗാർഡുകളെ നിയോഗിക്കും. നിലയ്ക്കലിൽ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. എരുമേലിയിൽ ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. വെർച്വൽ ക്യു വിനെ പുറമെ പതിനായിരം തീർത്ഥാടകാരെ പ്രവേശിപ്പിക്കും. വരുന്ന തീർത്ഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളിൽ രേഖകൾ പരിശോധിക്കാൻ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു. Story Highlights: Devaswom Minister V.N. Vasavan announces 5 lakh insurance coverage for Sabarimala pilgrims

Leave a Comment