തെലങ്കാനയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ വിദ്യാർത്ഥികളുടെ കുറവ്; അധ്യാപകർ തെരുവോര കച്ചവടക്കാരായി

Anjana

Updated on:

Telangana engineering colleges admission crisis
തെലങ്കാനയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് അധ്യാപകരുടെ തൊഴിൽ സാഹചര്യം വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. 2020 മുതൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇതിനെ തുടർന്ന് സീറ്റുകളുടെ എണ്ണത്തിൽ 70 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കോളേജ് മാനേജ്മെന്റുകൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും പലരെയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട അധ്യാപകർ ഇപ്പോൾ ഡെലിവറി ഏജന്റുമാരായും വഴിയോര കച്ചവടക്കാരായും ഉപജീവനമാർഗം തേടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തെലങ്കാനയിൽ നിലവിൽ 86,943 എഞ്ചിനീയറിംഗ് സീറ്റുകളാണുള്ളത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും കോർ കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവാണ് ഉണ്ടാകുന്നത്. ജോലി സാധ്യതയുള്ള AI, ഡാറ്റ സയൻസ്, സൈബർ സുരക്ഷ തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുത്തതിനാലാണ് സംസ്ഥാനത്തെ 175 ബി ടെക് കോളേജുകളിലെ കോർ എഞ്ചിനീയറിംഗ് സീറ്റുകളുടെ എണ്ണം 75 ശതമാനം വരെ കുറവുവരാൻ കാരണം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകനായിരുന്ന അച്യുത് വി പറഞ്ഞതനുസരിച്ച്, താനിപ്പോൾ ഒരു ദിവസം 600 രൂപ സമ്പാദിക്കുന്നുണ്ടെന്നും അധിക വരുമാനത്തിനായി ടൂ വീലർ ടാക്സി ഓടുന്നുണ്ടെന്നും അറിയിച്ചു. ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തെലങ്കാന ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. Story Highlights: Engineering colleges in Telangana face declining admissions, forcing teachers into alternative jobs

Leave a Comment