ഉത്സവകാല ചെലവ് കേന്ദ്രത്തിന് വൻ നേട്ടം; ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.87 ലക്ഷം കോടി

Anjana

October GST collection

രാജ്യത്തെ ഉത്സവകാലത്തെ വിപണിയിലേക്കുള്ള പണപ്രവാഹം കേന്ദ്രസർക്കാരിന് വൻ നേട്ടമുണ്ടാക്കി. ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.87 ലക്ഷം കോടി രൂപയിലെത്തി, ഇത് രാജ്യത്ത് ഒരു മാസം ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന നികുതി വരുമാനമാണ്. സിജിഎസ്‌ടി 33,821 കോടി രൂപയും എസ്‌ജിഎസ്‌ടി 41,864 കോടി രൂപയും സംയോജിത ജിഎസ്‌ടി 99,111 കോടി രൂപയുമാണ്. സെസ് ഇനത്തിൽ 12,550 കോടി രൂപയുടെ അധിക വരുമാനവും ഉണ്ടായി.

മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 8.9 ശതമാനം വർധനവുണ്ടായി. 2023 ഒക്ടോബറിൽ ജിഎസ്‌ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഏപ്രിലിൽ രേഖപ്പെടുത്തിയ 2.10 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന മാസവരുമാനം. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടിയിൽ ഒക്ടോബറിൽ 10.6 ശതമാനം വളർച്ച രേഖപ്പെടുത്തി, 1.42 ലക്ഷം കോടി രൂപ ലഭിച്ചു. ഇറക്കുമതി തീരുവയിലൂടെയുള്ള വരുമാനം നാല് ശതമാനം ഉയർന്ന് 45,096 കോടി രൂപയായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒക്ടോബറിൽ 19,306 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചു, ഇത് മുൻവർഷത്തേക്കാൾ 18.2 ശതമാനം കൂടുതലാണ്. റീഫണ്ട് കിഴിച്ചുള്ള മൊത്തം ജിഎസ്‌ടി വരുമാനം 1.68 ലക്ഷം കോടി രൂപയാണ്. എന്നാൽ, ദീപാവലി അടക്കമുള്ള ആഘോഷകാലത്തിന്റെ യഥാർത്ഥ പ്രതിഫലനം നവംബറിലെ നികുതി വരവ് കൂടി നോക്കിയാലേ മനസിലാകൂവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓട്ടോമൊബൈൽ മേഖലയുടെ പ്രകടനം ഇതിൽ നിർണായകമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Story Highlights: GST collection reaches second-highest at Rs 1.87 lakh crore in October, boosted by festive season spending

Leave a Comment