കരുനാഗപ്പള്ളി നഗരസഭ ചെയർമാനെതിരെ ലൈംഗികാരോപണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

നിവ ലേഖകൻ

Updated on:

Karunagapally Municipality Chairman sexual harassment

കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരായ ലൈംഗികാരോപണ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിനു ശ്രീധറിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ട്വന്റി ഫോർ നൽകിയ വാർത്തയെ തുടർന്നാണ് കരുനാഗപ്പള്ളി നഗരസഭ ചെയർമാന് എതിരെയുള്ള സാമ്പത്തിക – ലൈംഗിക ആരോപണങ്ങൾ സംബന്ധിച്ച വാർത്ത പുറംലോകമറിഞ്ഞത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎമ്മിൻ്റെ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.

ഉയർന്ന ആരോപങ്ങൾ ഗൗരവമുള്ളതെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നു. ലൈംഗിക ആരോപണത്തിനൊപ്പം സാമ്പത്തിക ആരോപണവും ഉയർന്ന സാഹചര്യത്തിൽ ഇനിയും പ്രതിരോധം സാധ്യമല്ലെന്നാണ് നേതൃത്വത്തിൻ്റെ അഭിപ്രായം. എന്നാൽ പാർട്ടിയ്ക്ക് ഉള്ളിലെ വിഭാഗീയതയാണ് തനിക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പിന്നിലെന്നാണ് കോട്ടയിൽ രാജുവിൻ്റെ വാദം.

— /wp:paragraph –> ഹൃദ്രോഗബാധിതനായ ഭർത്താവിൻ്റെ ചികിത്സ ധനസമാഹാരണത്തിനാണ് നഗരസഭയിലെ താൽകാലിക ജീവനക്കാരി ചെയർമാനെ സമീപിച്ചത്. എന്നാൽ ആവശ്യം അറിയിച്ചപ്പോൾ ലൈംഗിക ചുവയോടെ കോട്ടയിൽ രാജു സംസാരിക്കുകയായിരുന്നു. ലൈംഗിക ചുവയോടെയുള്ള ചെയർമാൻ്റെ സംസാരം വിലക്കിയതോടെ പിന്നീട് യുവതിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂരമായ തൊഴിൽ പീഡനമെന്നും യുവതി പറയുന്നു.

  കൂത്തുപറമ്പ് വെടിവെപ്പ്: റവാഡ ചന്ദ്രശേഖർ ഡിജിപിയാകുമ്പോൾ സിപിഐഎമ്മിന്റെ പ്രതികരണം?

സിപിഐഎം പ്രാദേശിക ഘടകങ്ങൾക്ക് യുവതി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്കും സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. Story Highlights: Crime branch to investigate sexual accusation complaint against Karunagapally Municipality Chairman Kottayil Raju

Related Posts
‘ഐ ലവ് യൂ’ പറയുന്നത് ലൈംഗികാതിക്രമമല്ല; ബോംബെ ഹൈക്കോടതി വിധി
sexual harassment case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 'ഐ ലവ് യൂ' പറഞ്ഞതിന് പോക്സോ കേസ് ചുമത്തിയ പ്രതിയുടെ Read more

കൂത്തുപറമ്പ് വെടിവെപ്പ്: റവാഡ ചന്ദ്രശേഖർ ഡിജിപിയാകുമ്പോൾ സിപിഐഎമ്മിന്റെ പ്രതികരണം?
Koothuparamba firing case

കൂത്തുപറമ്പ് വെടിവെപ്പ് കേസിലെ ആരോപണവിധേയനായ റവാഡ ചന്ദ്രശേഖറിനെ കേരളാ പോലീസ് മേധാവിയായി നിയമിച്ചു. Read more

  'ഐ ലവ് യൂ' പറയുന്നത് ലൈംഗികാതിക്രമമല്ല; ബോംബെ ഹൈക്കോടതി വിധി
സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
sexual harassment case

ജമാഅത്തെ ഇസ്ലാമിയുടെ പത്രസ്ഥാപനത്തിലെ മാധ്യമപ്രവർത്തകൻ സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറസ്റ്റിലായി. പൂനൂർ Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി: സി.പി.ഐ.എം നേതൃത്വം സന്ദർശിച്ചു
VS Achuthanandan health

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read more

ആർഎസ്എസുമായി സിപിഐഎമ്മിന് കൂട്ടില്ല; കോൺഗ്രസിനാണ് ബന്ധമെന്ന് എം.വി. ഗോവിന്ദൻ
CPM RSS alliance

അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സിപിഐഎം സഹകരിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എം.വി. ഗോവിന്ദൻ രംഗത്ത്. ഒരു Read more

സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ മൊഴി രേഖപ്പെടുത്തി; അന്വേഷണം ക്രൈംബ്രാഞ്ചിന്
financial fraud case

ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയയുടെ Read more

  സഹപ്രവർത്തകയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്; വനിതാ ജീവനക്കാർ ഒളിവിൽ
Diya Krishna fraud case

നടിയും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക Read more

കോയിപ്രം കസ്റ്റഡി മരണക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Koipuram custodial death

പത്തനംതിട്ട കോയിപ്രം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് Read more

നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബി വിശദീകരണം നൽകി
Student electrocution death

നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി വിശദീകരണവുമായി രംഗത്ത്. നിയമലംഘനം നടത്തിയത് Read more

നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Nilambur student death

നിലമ്പൂർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈം Read more

Leave a Comment