തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം

Anjana

Thiruvananthapuram UN-Habitat Shanghai Award

തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ഈ ആഗോള അവാർഡിന് തിരുവനന്തപുരം അർഹമായതായി അദ്ദേഹം പറഞ്ഞു. യുഎൻ ഹാബിറ്റാറ്റിന്റെയും ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് ഈ പുരസ്കാരം നൽകുന്നത്.

ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും ചേർന്ന് ഇന്ന് പുരസ്കാരം ഏറ്റുവാങ്ങും. മുൻവർഷങ്ങളിൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിൻ, ബ്രസീലിലെ സാൽവഡോർ തുടങ്ങിയ നഗരങ്ങളാണ് ഈ പുരസ്കാരം നേടിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്കാരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിവാദ്യം ചെയ്തു.

Story Highlights: Thiruvananthapuram Corporation receives UN-Habitat Shanghai Award, first Indian city to win

Leave a Comment