കൊച്ചിയിൽ രാജ്യത്തെ ആദ്യ സോളാർ ബജറ്റ് ക്രൂയിസ് ‘ഇന്ദ്ര’ സർവീസ് ആരംഭിച്ചു

Anjana

Kochi solar budget cruise

കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ പുതിയ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. രാജ്യത്തെ ആദ്യ സോളാർ ബജറ്റ് ക്രൂയിസായ ഇന്ദ്ര ബോ​ട്ട്​ സ​ർ​വീ​സ് കുറഞ്ഞ നിരക്കിൽ കായൽ യാത്ര സാധ്യമാക്കുന്നു. അറബി കടലിന്റെ റാണിയെന്ന് വിളിക്കപ്പെടുന്ന കൊച്ചിയുടെ സൗന്ദര്യം എത്ര ആസ്വദിച്ചാലും മതിവരാത്തതാണ്. സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ ഇപ്പോൾ സാധാരണക്കാർക്കും അവസരമുണ്ട്.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ബോട്ടാണ് ഇന്ദ്ര. പൂർണ്ണമായും ഫ്രഞ്ച് സാങ്കേതിക വിദ്യയിലാണ് നിർമ്മാണം. കുടുംബശ്രീയുടെ ടീ സ്റ്റാളും ബോട്ടിലുണ്ട്. അഞ്ചു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് 150 രൂപയും മുതിർന്നവർക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്കുകൾ. രാവിലെ 11 മണിക്കും വൈകീട്ട് 4 മണികുമാണ് 2 മണിക്കൂർ ദൈർഘ്യമുള്ള ട്രിപ്പുകൾ. മുൻകൂട്ടി അറിയിച്ചാൽ കുടുംബശ്രീ ഒരുക്കുന്ന പച്ചക്കറി മീൻ വിഭവങ്ങളുടെ രുചിയും ആസ്വദിക്കാം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന ആഭ്യന്തര ടൂറിസ്റ്റുകളാണ് കൂടുതലും. രാജ്യത്തിനു പുറത്തു നിന്നുള്ള സഞ്ചാരികളും കുറവല്ല. സർക്കാർ നിയന്ത്രണത്തിലുള്ള ഈ ബോട്ട് സർവീസിനെ കുറിച്ച് അധികം ആളുകൾക്ക് അറിയാത്തതാണ് പ്രധാന വെല്ലുവിളി. കൂറ്റൻ കപ്പലുകളുടെയും ഡോൾഫിനുകളുടെയും സഞ്ചാര പാതയിലൂടെയുള്ള ഈ യാത്ര ഏതൊരാളുടെയും മനസ്സ് കുളിർപ്പിക്കും. കലാകാലങ്ങളിൽ നാനാദേശങ്ങളിൽ നിന്നുള്ള സഞ്ചാരികൾ കൊച്ചിതീരത്തിന്റെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ദ്ര ബോട്ട് സർവീസിലൂടെ ആ അനുഭവം കൂടുതൽ പേർക്ക് ലഭ്യമാകുന്നു.

Story Highlights: Kochi launches India’s first solar-powered budget cruise boat ‘Indra’ for affordable backwater tours

Leave a Comment