ശബരിമല സ്പോട്ട് ബുക്കിങ്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം

Anjana

Sabarimala spot booking

ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മറ്റന്നാൾ അവലോകനയോഗം ചേരും. ദർശനത്തിനെത്തുന്ന ഭക്തരെ തിരിച്ചയക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും സ്പോട്ട് ബുക്കിംഗിന്റെ രീതിയെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. നിയന്ത്രണങ്ങളോടെ സ്പോട്ട് ബുക്കിംഗ് അനുവദിക്കാനാണ് നിലവിലെ ധാരണ. ദേവസ്വം ബോർഡിന്റെ നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. വിവിധ വകുപ്പ് മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

ശബരിമല റോപ് വേ പദ്ധതിക്കായുള്ള പകരം ഭൂമി കൈമാറ്റം നവംബർ 14ന് നടക്കും. കൊല്ലം ജില്ലയിലെ കട്ടളപ്പാറയിൽ 4.56 ഹെക്ടർ ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിക്ക് പകരം റവന്യൂ ഭൂമി 14ന് കൈമാറും. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ദാമോദർ കേബിൾ കാർസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിഒടി മാതൃകയിലാണ് നിർമ്മാണം നടക്കുന്നത്. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പൊലീസ് ബാരക്ക് വരെ 2.7 കിലോമീറ്റർ ദൂരത്തിലാണ് റോപ് വേ സ്ഥാപിക്കുന്നത്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ശബരിമലയിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Sabarimala spot booking controversy leads to review meeting chaired by CM Pinarayi Vijayan

Leave a Comment