പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് പോരാട്ടമെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പി സരിന്റെ സ്ഥാനാർത്ഥിത്വത്തോടെ അരിവാൾ ചുറ്റിക നക്ഷത്രം ഡമ്മിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം ലഭിച്ചതോടെ പ്രചാരണം ഊർജ്ജിതമാക്കുകയാണ്. സ്റ്റെതസ്കോപ്പ് ജനങ്ങളിലേക്ക് ഏറ്റവും കൂടുതൽ ആഴത്തിൽ ഇറങ്ങാൻ പറ്റിയ ചിഹ്നമാണെന്ന് സരിൻ അഭിപ്രായപ്പെട്ടു.
ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട്ട്, സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിച്ച് നേതാക്കൾ എത്തിയതോടെ അണികൾ ആവേശത്തിലാണ്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വോട്ടഭ്യർത്ഥിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ മണ്ഡലത്തിലെത്തി. ആറ് കേന്ദ്രങ്ങളിൽ അവർ സംസാരിക്കും. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലപര്യടനം ആരംഭിച്ചു.
വീറും വാശിയും നിറഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നേർക്കുനേർ ഏറ്റുമുട്ടാൻ സ്വതന്ത്രർ അടക്കം പത്ത് പേരാണ് മത്സര രംഗത്തുള്ളത്. സരിന് ചിഹ്നം കിട്ടിയതോടെ ഒഴിച്ചിട്ടിരുന്ന ചുവരുകളിൽ ചിഹ്നം കൂടി ചേർത്തുതുടങ്ങി. മൂന്ന് പ്രധാന സ്ഥാനാർത്ഥികളും ഇന്നലെ രാത്രി ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ഡോ.പി. സരിൻ രാവിലെ മുതൽ നഗരം കേന്ദ്രീകരിച്ചാണ് വോട്ട് ചോദിക്കുന്നത്.
Story Highlights: Palakkad election fight between UDF and BJP, says Congress candidate Rahul Mamkootathil