വിപണിയിൽ 79000 കോടി രൂപയുടെ കാറുകൾ വിൽക്കാതെ; ഡീലർമാർ പ്രതിസന്ധിയിൽ

Anjana

Indian car market crisis

വിപണിയിൽ എട്ട് ലക്ഷത്തോളം കാറുകൾ വിൽക്കാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഏകദേശം 79000 കോടി രൂപയുടെ മൂല്യമുള്ള ഈ കാറുകൾ വിറ്റഴിക്കാനാകാതെ കമ്പനികൾ പ്രതിസന്ധിയിലാണ്. സെപ്തംബറിൽ കാർ വിൽപ്പനയിൽ 18.81 ശതമാനം ഇടിവ് സംഭവിച്ചതായി എഫ്എഡിഎയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ മിക്ക കാർ ബ്രാൻഡുകളുടെയും ഡീലർമാർ കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്.

മഹാമാരിക്ക് ശേഷം 10 ലക്ഷം മുതൽ 25 ലക്ഷം വരെ വിലയുള്ള കാറുകളാണ് കാർ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ ഈ വിഭാഗത്തിലെ വിൽപ്പന താഴേക്ക് പോകുന്നതാണ് തിരിച്ചടിയായിരിക്കുന്നത്. ഉത്സവ സീസൺ മുന്നിൽ കണ്ട് കാർ നിർമ്മാതാക്കൾ ഡീലർമാർക്ക് കൂടുതൽ സ്റ്റോക്ക് അയച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മാരുതി സുസുകി, നിസാൻ, സിട്രോൺ തുടങ്ങി എല്ലാ കമ്പനികളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ചില മോഡലുകൾക്ക് ഇപ്പോഴും നല്ല വിൽപ്പന നേടാൻ കഴിയുന്നുണ്ട്. മാരുതി ഫ്രോങ്സ്, സ്വിഫ്റ്റ്, ടാറ്റ കർവ്, ഹ്യുണ്ടെ അൽകസർ, മഹിന്ദ്ര എക്സ് യു വി 3എക്സ്ഒ, താർ റോക്സ് എന്നിവയുടെ വിൽപ്പന താഴേക്ക് പോയിട്ടില്ല. ഒക്ടോബർ, നവംബർ മാസങ്ങളിൽ വിൽപ്പന മെച്ചപ്പെടുമെന്നാണ് നിർമ്മാതാക്കളുടെയും ഡീലർമാരുടെയും പ്രതീക്ഷ. ചില പ്രീമിയം സെഗ്മെൻ്റ് മോഡലുകൾക്കൊഴികെ പതിവ് വിൽപ്പന ഉണ്ടാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

Story Highlights: Almost 8 lakh unsold cars worth Rs 79000 crore in Indian market, dealers facing severe financial crisis

Leave a Comment