ഐക്യു 13: സ്നാപ്പ്ഡ്രാഗൺ 8 ഇലൈറ്റ് ചിപ്പുമായി ചൈനയിൽ അവതരിപ്പിച്ചു

Anjana

iQOO 13 launch

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്പ്ഡ്രാഗൺ 8 ഇലൈറ്റ് എസ്ഒസി ചിപ്പിന്റെ കരുത്തുമായി ഐക്യു 13 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 6.82-ഇഞ്ച് 2കെ (1,440 x 3,168 പിക്സൽസ്) ഡിസ്‌പ്ലേയോട് കൂടിയാണ് ഈ ഫോണിന്റെ രൂപകൽപ്പന. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ ഒറിജിൻ ഒഎസ് 5 ലാണ് ഫോണിന്റെ പ്രവർത്തനം. 50 എംപി പ്രൈമറി സെൻസർ, 50 എംപി അൾട്രാ വൈഡ് ഷൂട്ടർ എന്നിവയാണ് റിയർ ക്യാമറയിൽ ഉൾപ്പെടുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സെൻസറും ഫോണിൽ ഘടിപ്പിച്ചിട്ടുണ്ട്.

ഐക്യു 13ന് അഞ്ച് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്: 12ജിബി റാം + 256ജിബി സ്റ്റോറേജ്, 12ജിബി റാം + 512ജിബി, 16ജിബി റാം + 256ജിബി, 16ജിബി റാം + 512ജിബി, 16ജിബി റാം+ 1ടിബി. 12ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് സിഎൻവൈ 3,999 (ഏകദേശം 47,200രൂപ), 12ജിബി റാം + 512ജിബി വേരിയന്റിന് സിഎൻവൈ 4,499 (ഏകദേശം 53,100രൂപ) എന്നിങ്ങനെയാണ് വില. മറ്റ് വേരിയന്റുകളുടെ വില 16ജിബി റാം + 256ജിബി- സിഎൻവൈ 4,299 (ഏകദേശം 50,800രൂപ), 16ജിബി റാം + 512ജിബി- സിഎൻവൈ 4,699 (ഏകദേശം 55,500രൂപ), 16ജിബി റാം+ 1ടിബി- സിഎൻവൈ 5,199 (ഏകദേശം 61,400രൂപ) എന്നിങ്ങനെയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

5 ജി, 4 ജി എൽടിഇ, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ ഉൾപ്പെടുന്നത്. 6,150 എംഎഎച്ച് ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്, ഇത് 120 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണ നൽകുന്നു. 207 ഗ്രാമാണ് ഫോണിന്റെ ഭാരം. നാല് കളർ ഓപ്‌ഷനുകളിൽ എത്തുന്ന ഈ ഹാൻഡ്‌സെറ്റ് വിവോ ചൈന ഇ സ്റ്റോർ വഴി ഇപ്പോൾ വാങ്ങാവുന്നതാണ്. ഫോണിന്റെ ഇന്ത്യൻ ലോഞ്ച് അധികം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

Story Highlights: iQOO 13 launched in China with Snapdragon 8 Gen 3 chip, 50MP camera, and 120W fast charging

Leave a Comment