ചേലക്കര തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയുടെ അപരൻ സിഐടിയു പ്രവർത്തകൻ

നിവ ലേഖകൻ

Chelakkara election impersonator

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ അപരൻ ഹരിദാസൻ സിഐടിയു പ്രവർത്തകനാണെന്ന് വ്യക്തമായി. പഴയന്നൂരിൽ സിഐടിയുവിന്റെ ഫ്ലക്സ് ബോർഡിൽ ഹരിദാസന്റെ ചിത്രം കണ്ടതോടെയാണ് ഇക്കാര്യം പുറത്തായത്. ഇടത് സ്ഥാനാർത്ഥി യു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർ പ്രദീപിന് വോട്ട് അഭ്യർഥിച്ച് ബോർഡ് വെച്ച ശേഷമാണ് അപരൻ ഹരിദാസൻ സ്ഥാനാർത്ഥി കുപ്പായം അണിഞ്ഞത്. വിവരം പുറത്ത് വന്നതോടെ ഹരിദാസൻ വീട്ടിൽ നിന്നും മുങ്ങി. കുടം ചിഹ്നത്തിലാണ് ഹരിദാസൻ മത്സരിക്കുന്നത്.

ചേലക്കരയിൽ രണ്ടാംഘട്ട പ്രചരണത്തിൽ മുന്നണികൾ ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. വാഹന പ്രചരണ ജാഥകൾക്കും സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനത്തിനും കൊഴുപ്പേകിയാണ് പ്രവർത്തനങ്ങൾ. മത്സരം കടുത്തതോടെ മുന്നണി ക്യാമ്പുകളിൽ പുതു തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് നേതാക്കൾ.

എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ ബൈക്ക് റാലി നാളെ മണ്ഡലത്തിൽ പര്യടനം നടത്തും. യുഡിഎഫും പുതുമയാർന്ന പ്രചരണ പരിപാടികളിലേക്ക് കടക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണന് വേണ്ടി രാജീവ് ചന്ദ്രശേഖരനും ശോഭാ സുരേന്ദ്രനും മണ്ഡലത്തിലെത്തും.

  കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം

ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറിനൊപ്പം മുഴുവൻ നേരവും പി വി അൻവറും പ്രചാരണ രംഗത്ത് സജീവമാണ്. അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ആറ് സ്ഥാനാർത്ഥികളാണ് ചേലക്കരയിൽ മത്സര രംഗത്തുള്ളത്. ഇതിനിടെ പ്രചാരണത്തിൽ ഏറെ പിന്നിലാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം മറികടക്കാൻ കടുത്ത പരിശ്രമത്തിലാണ് പ്രാദേശിക നേതാക്കൾ.

Story Highlights: CITU worker Haridasan impersonates UDF candidate Ramya Haridasan in Chelakkara election

Related Posts
Kerala Congress united

കേരളത്തിലെ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും പുനഃസംഘടനയ്ക്ക് ശേഷം തിരിച്ചെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരും Read more

യുഡിഎഫ് പ്രവേശനത്തിൽ സന്തോഷമെന്ന് പി.വി. അൻവർ
P V Anvar UDF Entry

യു.ഡി.എഫുമായുള്ള സഹകരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് പി.വി. അൻവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് മുന്നണിയിൽ Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
വിഴിഞ്ഞം ഉദ്ഘാടനത്തിന് വി.ഡി. സതീശൻ പോകില്ല; യുഡിഎഫ് യോഗം ചേരും
Vizhinjam Port Inauguration

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കില്ല. മെയ് Read more

പിണറായിസം അവസാനിപ്പിക്കാൻ മുന്നണി പ്രവേശനം അനിവാര്യം: പി. വി. അൻവർ
PV Anwar UDF

പിണറായി വിജയന്റെ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുന്നണി പ്രവേശനം അനിവാര്യമാണെന്ന് പി. Read more

യുഡിഎഫ് പ്രവേശനം: പി.വി. അൻവറുമായി കോൺഗ്രസ് നേതാക്കളുടെ നിർണായക ചർച്ച ഇന്ന്
UDF entry

പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനത്തിൽ ഇന്ന് നിർണായക ചർച്ച നടക്കും. കോൺഗ്രസ് നേതാക്കൾ Read more

യുഡിഎഫ് പ്രവേശനം: പി.വി. അൻവറിന് കോൺഗ്രസിന്റെ ഉപാധികൾ
P.V. Anwar UDF Entry

തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ചാൽ മാത്രമേ പി.വി. അൻവറിനെ യു.ഡി.എഫിലേക്ക് സ്വീകരിക്കൂ എന്ന് Read more

പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനത്തെ പരിഹസിച്ച് എം. സ്വരാജ്; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഇടതുപക്ഷം സർവ്വസജ്ജം
Nilambur By-election

പി.വി. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനം അനിവാര്യമായ ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന് എം. സ്വരാജ്. നിലമ്പൂർ Read more

 
പി.വി. അൻവറിനെ അവഗണിക്കില്ല: യു.ഡി.എഫ് നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്
PV Anvar UDF

കോൺഗ്രസ് നിശ്ചയിക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പി.വി. അൻവർ സ്വീകരിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് Read more

പി.വി. അൻവർ – കോൺഗ്രസ് ചർച്ച മാറ്റിവച്ചു
PV Anvar UDF entry

മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് പി.വി. അൻവറിന്റെ യു.ഡി.എഫ് പ്രവേശന ചർച്ച മാറ്റി. തൃണമൂൽ Read more

യുഡിഎഫ് പ്രവേശനം: തൃണമൂൽ കോൺഗ്രസ് നിർണായക ചർച്ചയ്ക്ക് ഒരുങ്ങുന്നു
Trinamool Congress UDF

തൃണമൂൽ കോൺഗ്രസിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച നിർണായക ചർച്ച 23ന് തിരുവനന്തപുരത്ത് നടക്കും. Read more

Leave a Comment