തെലങ്കാനയിൽ മയോണൈസ് നിരോധിച്ചു; ഒരു വർഷത്തേക്ക് നിരോധനം

നിവ ലേഖകൻ

Telangana mayonnaise ban

തെലങ്കാനയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോന്നൈസ് നിരോധിച്ചിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മയോണൈസ് ഉൽപാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരിയാണ് മരിച്ചത്.

രേഷ്മ ബീഗവും പെൺമക്കളും വെള്ളിയാഴ്ചയാണ് ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരൻ്റെ കടയിൽ നിന്ന് മോമോസ് കഴിച്ചത്. ഒരു മണിക്കൂർ കഴിഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഞായറാഴ്ച പുലർച്ചെ മരിക്കുകയുമായിരുന്നു, മക്കൾ രണ്ടുപേരും ചികിത്സയിലാണ്. ഹൈദരാബാദിൽ നിന്നും മോമോസ് കഴിച്ച ഒരാൾ മരിക്കുകയും 15 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് ഷവർമ ഔട്ട്ലെറ്റിൽ സമാനമായ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

തുടർന്ന് സംസ്ഥാനത്ത് ഉടനീളം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തയിയിരുന്നു.

Story Highlights: Telangana bans mayonnaise for one year following food poisoning incidents

Related Posts
വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
food poisoning Wayanad

വയനാട് പുൽപ്പള്ളി ചേകാടി ഗവ. എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കണ്ണൂരിൽ നിന്ന് Read more

ഉറുമ്പിനെ പേടി; തെലങ്കാനയിൽ യുവതി ജീവനൊടുക്കി
fear of ants

തെലങ്കാനയിൽ മൈർമെക്കോഫോബിയ (ഉറുമ്പുകളോടുള്ള ഭയം) മൂലം യുവതി ആത്മഹത്യ ചെയ്തു. വീട്ടിലെ സീലിംഗ് Read more

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു; കഴിഞ്ഞ മാസം കാസർഗോഡും സമാന സംഭവം
banana stuck in throat

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കാപ്പാട് സ്വദേശി ശ്രീജിത്ത് (62) Read more

തെലങ്കാനയിൽ ട്രക്ക് ബസ്സിലിടിച്ച് 20 മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Telangana road accident

തെലങ്കാനയിലെ മിർജഗുഡയിൽ ട്രക്ക് ബസ്സിലിടിച്ച് 20 പേർ മരിച്ചു. തെലങ്കാന സ്റ്റേറ്റ് റോഡ് Read more

നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
Food Poisoning Neyyattinkara

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ച് 35 പേർക്ക് ഭക്ഷ്യവിഷബാധ. ചെമ്പല്ലി ഇനത്തിൽപ്പെട്ട മത്സ്യം Read more

ചുമ മരുന്നുകൾക്ക് വീണ്ടും നിരോധനം; റീലൈഫ്, റെസ്പിഫ്രഷ് മരുന്നുകൾക്ക് തെലങ്കാനയിലും നിരോധനം
cough syrup ban

ചുമ മരുന്നുകളായ റീലൈഫ്, റെസ്പിഫ്രഷ് എന്നിവയ്ക്ക് തെലങ്കാനയിൽ നിരോധനം ഏർപ്പെടുത്തി. മധ്യപ്രദേശിൽ കോൾഡ്രിഫ് Read more

വിജയ് ദേവരകൊണ്ട സഞ്ചരിച്ച വാഹനം അപകടത്തിൽ; നടന് പരുക്കുകളില്ല
Vijay Devarakonda accident

തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിൽ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പുട്ടപർത്തിയിൽ Read more

ഹൈദരാബാദിൽ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തിൽ ഒന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
student suicide

ഹൈദരാബാദിൽ സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ തുടർന്ന് ഒന്നാം വർഷ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. Read more

പാലക്കാട് വടക്കഞ്ചേരിയിൽ ഹോട്ടലിൽ ഭക്ഷ്യവിഷബാധ: 30 പേർക്ക് രോഗബാധ, ഹോട്ടൽ അടച്ചു
Food Poisoning Kerala

പാലക്കാട് വടക്കഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 30-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ആരോഗ്യവകുപ്പ് Read more

സംസ്ഥാനത്ത് 16,565 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടികൂടി
fake coconut oil

സംസ്ഥാനത്ത് ഓപ്പറേഷന് ലൈഫിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ Read more

Leave a Comment