കോൺഗ്രസിനോട് സമ്പൂർണ്ണ നിസഹകരണം; വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

Anjana

Vellappally Natesan Congress non-cooperation

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനോട് സമ്പൂർണ്ണ നിസഹകരണം പ്രഖ്യാപിച്ചു. വി ഡി സതീശന്റെ സമീപനമാണ് കോൺഗ്രസിന്റെ സർവനാശത്തിന് കാരണമെന്നും അദ്ദേഹം വിമർശിച്ചു. തൃശൂരിൽ സുരേഷ് ഗോപിക്ക് ലഭിച്ചത് കോൺഗ്രസ് വോട്ടുകളാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തന്നെ നശിപ്പിക്കാനാണ് കോൺഗ്രസുകാർ ശ്രമിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. തന്നോടുള്ള പെരുമാറ്റം ശരിയാണോ തെറ്റാണോ എന്ന് വ്യക്തമാക്കാത്ത കാലത്തോളം സഹകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനുള്ളിൽ തന്റെ നയത്തെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന് എതിരായ നിലപാടാണ് പ്രതിപക്ഷ നേതാവിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി നടേശൻ, അദ്ദേഹത്തിന് ഒരു വീക്ഷണവുമില്ലെന്നും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരെയും ചെറുതായി കാണാൻ പാടില്ലെന്നും പറഞ്ഞു. ന്യൂസ് മേക്കർ ആയി ഏത് തറ ലെവലിലും സതീശൻ പെരുമാറുന്നുവെന്നും ഇത്രയും തറ വർത്തമാനം പറയുന്ന പ്രതിപക്ഷ നേതാവിനെ കേരള ചരിത്രം കണ്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്പറോ അനുഭാവിയൊ അല്ലെന്നും സത്യങ്ങൾ തുറന്നു പറയുമ്പോൾ തന്നെ കല്ലെറിയാൻ അല്ല ശ്രമിക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

Story Highlights: SNDP General Secretary Vellappally Natesan announces non-cooperation with Congress, criticizes VD Satheesan’s leadership

Leave a Comment