തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

Anjana

Suresh Gopi High Court notice

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

ഹർജിയിലെ പ്രധാന ആരോപണം മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നതാണ്. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും തെരെഞ്ഞെടുപ്പ് സമയത്ത് എം പി ഫണ്ടിൽ നിന്ന് പെൻഷൻ നൽകിയെന്നും ഹർജിയിൽ പറയുന്നു. എഐവൈഎഫ് നേതാവ് ബിനോയ് നൽകിയ ഹർജിയിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എൽഡിഎഫ് രംഗത്തുവന്നിരുന്നു. പ്രചാരണ നോട്ടീസുകളിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് വിശദാംശങ്ങൾ ഇല്ലെന്നും, വ്യാപകമായി മതചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നും എൽഡിഎഫ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ ലഭിച്ച നോട്ടീസ് ഈ വിഷയത്തിൽ കൂടുതൽ അന്വേഷണത്തിന് വഴിവെക്കുന്നു.

Story Highlights: High Court issues notice to Union Minister Suresh Gopi over petition seeking cancellation of Thrissur Lok Sabha election

Leave a Comment