പ്രമുഖ ഫിലിം എഡിറ്റർ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം; സിനിമാ ലോകം ഞെട്ടലിൽ

നിവ ലേഖകൻ

Nishad Yusuf film editor death

മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച് തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറുന്നതിനിടെയാണ് പ്രശസ്ത ഫിലിം എഡിറ്റർ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ബുധനാഴ്ച പുലർച്ചെ കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് നിഷാദിനെ കണ്ടെത്തിയത്. ഹരിപ്പാട് സ്വദേശിയായ നിഷാദ് യൂസഫ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില് ഭാര്യയ്ക്കും രണ്ട് മക്കള്ക്കും ഒപ്പമാണ് താമസിച്ചിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സൂര്യയുടെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകളിലൊന്നായിരിക്കുമെന്ന് സിനിമാ ലോകം പ്രവചിക്കുന്ന ‘കങ്കുവ’യുടെ എഡിറ്ററായിരുന്നു നിഷാദ്. രണ്ടു ദിവസം മുമ്പ് നടന്ന കങ്കുവയുടെ ഓഡിയോ ലോഞ്ചിനും അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് സൂര്യക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും നിഷാദ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു.

നിഷാദിന്റെ വിടവാങ്ങലിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ അനുശോചനം രേഖപ്പെടുത്തി. നിഷാദ് എഡിറ്റ് ചെയ്ത് വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ കാത്തിരിക്കുന്ന പ്രമുഖ സിനിമകളാണ്. മമ്മൂട്ടി നായകനായെത്തുന്ന ‘ബസൂക്ക’, ഖാലിദ് റഹ്മാൻ സിനിമയായ ‘ജിംഖാന’, മോഹൻലാൽ നായകനായെത്തുന്ന തരുൺ മൂർത്തി ചിത്രത്തിന്റെയും എഡിറ്റർ നിഷാദായിരുന്നു.

  ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്

‘ചാവേർ’, ‘തല്ലുമാല’, ‘ഉണ്ട’, ‘വൺ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങളിലൂടെയാണ് നിഷാദ് ശ്രദ്ധേയനായത്. 2022-ൽ ‘തല്ലുമാല’ സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Story Highlights: Film editor Nishad Yusuf passes away unexpectedly at the peak of his career in Malayalam and Tamil cinema.

Related Posts
ആലപ്പുഴ ജിംഖാന പ്രേക്ഷകഹൃദയം കീഴടക്കി മുന്നേറുന്നു
Alappuzha Jimkhana

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. Read more

മരണമാസ്സ്: പ്രേക്ഷക ഹൃദയം കീഴടക്കി ബേസിലിന്റെ ലൂക്ക്
Marana Mass

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് മരണമാസ്സ്. ബേസിൽ ജോസഫ്, Read more

ആലപ്പുഴ ജിംഖാന: വിഷുവിന് തിയേറ്ററുകളിലേക്ക്
Alappuzha Jimkhana

ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തുന്ന 'ആലപ്പുഴ ജിംഖാന' എന്ന ചിത്രം കോളേജ് പ്രവേശനത്തിനായി മത്സരിക്കുന്ന Read more

ബേസിൽ ജോസഫിന്റെ ‘മരണമാസ്’ ഏപ്രിൽ 10 ന് തിയേറ്ററുകളിൽ
Maranamass

ഏപ്രിൽ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 'മരണമാസ്' എന്ന ചിത്രത്തിൽ ബേസിൽ Read more

എമ്പുരാൻ 100 കോടി തിയേറ്റർ ഷെയർ നേടി ചരിത്രം കുറിച്ചു
Empuraan box office

ആഗോളതലത്തിൽ 100 കോടി തിയേറ്റർ ഷെയർ നേടി എമ്പുരാൻ ചരിത്രം സൃഷ്ടിച്ചു. മലയാള Read more

ബസൂക്കയിലെ ആദ്യ ഗാനം നാളെ; വിവരം പങ്കുവച്ച് മമ്മൂട്ടി
Bazooka

മമ്മൂട്ടി നായകനായ 'ബസൂക്ക' എന്ന ചിത്രത്തിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. ഏപ്രിൽ Read more

സംവിധാനത്തിലേക്ക് കടക്കില്ലെന്ന് മഞ്ജു വാര്യർ
Manju Warrier

സിനിമാ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ തുറന്നുപറഞ്ഞു. സംവിധാനത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കി. Read more

  ‘എമ്പുരാൻ’ വർത്തമാന ഇന്ത്യയിലെ ഫാസിസത്തെ അളക്കാനുള്ള സൂചകം; ബെന്യാമിൻ
എമ്പുരാൻ മികച്ച സിനിമ; റിലീസ് ചെയ്തതിൽ അഭിമാനിക്കണം: ഷീല
Empuraan film

എമ്പുരാൻ മികച്ച സിനിമയാണെന്ന് നടി ഷീല. ചിത്രത്തിൽ ഗർഭിണിയായ സ്ത്രീക്ക് നേരിടേണ്ടിവന്ന സംഭവങ്ങൾ Read more

എമ്പുരാൻ മികച്ച ചിത്രം: നടി ഷീല
Empuraan Movie

എമ്പുരാൻ സിനിമയെ പ്രശംസിച്ച് നടി ഷീല. ഓരോ ഷോട്ടും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ടെന്നും ഇംഗ്ലീഷ് Read more

Leave a Comment