സുരേഷ് ഗോപിയുടെ മാധ്യമ സമീപനം അപലപനീയം: കേരള പത്ര പ്രവര്ത്തക യൂണിയന്

നിവ ലേഖകൻ

Suresh Gopi media behavior

കേരള പത്ര പ്രവര്ത്തക യൂണിയന് (കെ. യു. ഡബ്ല്യു. ജെ) കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാധ്യമപ്രവര്ത്തകരോടുള്ള പെരുമാറ്റത്തെ കടുത്ത ഭാഷയില് വിമര്ശിച്ചിരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാധ്യമപ്രവര്ത്തകരോട് തുടര്ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമാണെന്ന് യൂണിയന് വ്യക്തമാക്കി. ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന് ആര്ക്കും അവകാശമുണ്ടെങ്കിലും, മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്ത്തിച്ചു പെരുമാറുന്നതെന്ന് കെ. യു. ഡബ്ല്യു.

ജെ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിയുടെ ശരീരഭാഷയിലും ശബ്ദത്തിലും കടുത്ത അവജ്ഞയും ധിക്കാരവുമാണ് പ്രകടമാകുന്നതെന്ന് യൂണിയന് വിമര്ശിച്ചു. ചോദ്യം ചോദിക്കുന്നവരോട് ‘മൂവ് ഔട്ട്’ എന്ന് കയര്ക്കുന്നതിലൂടെ സ്വന്തം രാഷ്ട്രീയ പരിസരത്തുനിന്ന് ജനാധിപത്യ മൂല്യങ്ങളെ ആട്ടിപ്പായിക്കാനാണ് കേന്ദ്രമന്ത്രി ശ്രമിക്കുന്നതെന്നും യൂണിയന് കുറ്റപ്പെടുത്തി. തട്ടുപൊളിപ്പന് സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്ത്തും വിരുദ്ധമാണെന്നും യൂണിയന് വ്യക്തമാക്കി.

ജനാധിപത്യ വ്യവസ്ഥയില് മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞപക്ഷം കേരളത്തിലെ സ്വന്തം പാര്ട്ടിയിലെ മുതിര്ന്ന നേതാക്കളില് നിന്നെങ്കിലും സുരേഷ് ഗോപി ചോദിച്ചു മനസ്സിലാക്കണമെന്ന് കെ. യു. ഡബ്ല്യു. ജെ ആവശ്യപ്പെട്ടു.

  ശബരിമല വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമം; ദേവസ്വം ബോര്ഡിനെ സംരക്ഷിക്കുന്നത് സ്വര്ണക്കടത്ത് മറയ്ക്കാന്: ഷാഫി പറമ്പില്

സാംസ്കാരിക കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങള്ക്ക് നിരക്കാത്ത സമീപനം തിരുത്താന് സുരേഷ് ഗോപി തയാറാവുന്നില്ലെങ്കില് തിരുത്തിക്കാന് പാര്ട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് യൂണിയന് പ്രസിഡന്റ് കെ. പി റജിയും ജനറല് സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Story Highlights: Kerala Union of Working Journalists criticizes Union Minister Suresh Gopi for disrespectful behavior towards media

Related Posts
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; സുരേഷ് ഗോപി
Uniform Civil Code

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു. എല്ലാവർക്കും തുല്യ Read more

കലുങ്ക് സംവാദത്തിന് പിന്നാലെ ‘SG Coffee Times’ുമായി സുരേഷ് ഗോപി
SG Coffee Times

കലുങ്ക് സംവാദത്തിന് പിന്നാലെ സുരേഷ് ഗോപി പുതിയ സംവാദ പരിപാടിയുമായി രംഗത്ത്. തിരഞ്ഞെടുപ്പ് Read more

  ജി. സുധാകരനുമായി നല്ല ബന്ധം; നേരിൽ കാണുമെന്ന് മന്ത്രി സജി ചെറിയാൻ
സുരേഷ് ഗോപി കള്ളം പറയാനും ഭക്ഷണം കഴിക്കാനും വാ തുറക്കുന്നു; പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി
V. Sivankutty Suresh Gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. സുരേഷ് Read more

ഇടുക്കി വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് സുരേഷ് ഗോപി; വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
Suresh Gopi Housing Project

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടുക്കിയിലെ വട്ടവടയിൽ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് Read more

ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി; ‘നല്ല വിദ്യാഭ്യാസമില്ലാത്ത മന്ത്രി’
Suresh Gopi Sivankutty

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വട്ടവടയിലെ കലുങ്ക് Read more

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു; പിന്നാലെ ഓടിയെത്തിയ ആളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി
Suresh Gopi vehicle stopped

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. കലുങ്ക് സംവാദത്തിന് ശേഷം നിവേദനം നൽകാൻ Read more

  ശബരിമല സ്വർണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് ബിജെപി രാപ്പകൽ സമരം
സിനിമാ താരങ്ങളുടെ റെയ്ഡ് ശബരിമല വിവാദം വഴിതിരിച്ചുവിടാനല്ല; സുരേഷ് ഗോപിയെ തള്ളി ദേവൻ
Devan against Suresh Gopi

സിനിമാതാരങ്ങളുടെ വീടുകളിൽ ഇ.ഡി. റെയ്ഡ് നടത്തിയതിനെ സുരേഷ് ഗോപി വിമർശിച്ചതിനെതിരെ ബിജെപി സംസ്ഥാന Read more

ഓണക്കിറ്റുമായി വന്നാൽ മുഖത്തേക്ക് എറിയണം; സർക്കാരിനെതിരെ സുരേഷ് ഗോപി
Suresh Gopi criticism

പാലക്കാട് കലുങ്ക് സംവാദ പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. Read more

എയിംസ് സ്ഥാപിക്കാൻ സ്ഥലം രേഖാമൂലം അറിയിക്കണം; മന്ത്രിയുടെ വാക്ക് പോര: സുരേഷ് ഗോപി
AIIMS Kerala

ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും പ്രതികരിക്കുന്നു. രേഖാമൂലം Read more

എയിംസ് തൃശൂരിൽ തന്നെ വേണം; നിലപാട് കടുപ്പിച്ച് സുരേഷ് ഗോപി
AIIMS in Thrissur

എയിംസ് തൃശൂരിൽ സ്ഥാപിക്കണമെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാന സർക്കാർ Read more

Leave a Comment