ചൈന തങ്ങളുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് ബഹിരാകാശയാത്രികരെ അയച്ചു. ഇതിൽ രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയറും ഉൾപ്പെടുന്നു. ബുധനാഴ്ച പുലർച്ചെ 4:27ന് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്നാണ് ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടത്. ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
34 വയസ്സുള്ള വാങ് ഹാവോസ് ആണ് രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയർ. വിശാലമായ ബഹിരാകാശത്ത് സഞ്ചരിക്കാനും നക്ഷത്രങ്ങൾക്ക് നേരെ കൈ വീശാനും തനിക്ക് ആഗ്രഹമുണ്ടെന്ന് അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റെല്ലാവരെയും പോലെ, ബഹിരാകാശ നിലയത്തിൽ പോകണമെന്നത് തൻ്റെ സ്വപ്നമാണെന്നും അവർ കൂട്ടിച്ചേർത്തു.
2030-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഈ സംഘം നടത്തും. കായ് സൂഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങും. 48 വയസ്സുള്ള മുൻ വ്യോമസേനാ പൈലറ്റായ കായ് ആണ് മറ്റൊരംഗം. വിക്ഷേപണം സമ്പൂർണ വിജയമായെന്ന് ചൈന അറിയിച്ചു.
Story Highlights: China sends three astronauts including country’s only female flight engineer to space station for lunar mission experiments