വീട്ടിലെ പട്ടിക്കുട്ടികളുടെ മരണം: ഭർത്താവിന്റെ കുറ്റപ്പെടുത്തലിനെ തുടർന്ന് പോലീസുകാരി ജീവനൊടുക്കി

Anjana

Tamil Nadu policewoman suicide

തമിഴ്‌നാട് ചെങ്കല്‍പ്പേട്ട് ഓള്‍ വിമന്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഡി. ഗിരിജ കാഞ്ചീപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവം ശനിയാഴ്ച രാത്രിയാണ് നടന്നത്. വീട്ടിലെ പട്ടിക്കുട്ടികള്‍ ചത്തതിന്റെ പേരില്‍ ഭര്‍ത്താവ് കുറ്റപ്പെടുത്തുകയും വഴക്കുപറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് പോലീസുകാരി ജീവനൊടുക്കിയത്.

ഇവരുടെ വീട്ടിലെ വളര്‍ത്തുനായ അടുത്തിടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഇതില്‍ രണ്ട് പട്ടിക്കുഞ്ഞുങ്ങള്‍ വീടിന് സമീപത്തെ അഴുക്കുചാലില്‍ വീണ് ചത്തു. രാത്രി ഭാര്യയെ ഫോണില്‍വിളിച്ച ദിഗേശ്വരന്‍ ഗിരിജയെ ഇതിന്റെപേരില്‍ കുറ്റപ്പെടുത്തി. ഗിരിജയുടെ ശ്രദ്ധക്കുറവാണ് പട്ടിക്കുഞ്ഞുങ്ങള്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നായിരുന്നു ദിഗേശ്വരന്റെ വാദം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദിഗേശ്വരന്‍ വീണ്ടും ഭാര്യയെ ഫോണില്‍വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ ദിഗേശ്വരന്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് ഗിരിജയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കാഞ്ചീപുരം പോലീസ് കേസെടുത്തു. 20 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഏറെ വര്‍ഷങ്ങളായി ഒരു നായയെ വളര്‍ത്തിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Story Highlights: Tamil Nadu policewoman commits suicide after argument with husband over death of pet puppies

Leave a Comment