ഇസ്രയേൽ പാർലമെന്റ് ഉൻവയെ നിരോധിച്ചു; ഗസയിലേക്കുള്ള സഹായം പ്രതിസന്ധിയിൽ

Anjana

Israel bans UNRWA

ഇസ്രയേലി പാർലമെന്റ് ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ അഭയാർത്ഥി ഏജൻസിയെ (യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസി – ഉൻവ) നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. ഈ നിരോധനം 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. ഇതോടെ ഉൻവയ്ക്ക് ഇസ്രയേലിലും ഇസ്രയേൽ അധീന കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കാൻ സാധിക്കില്ല. ഇസ്രയേൽ ഉദ്യോഗസ്ഥരും ഏജൻസി ജീവനക്കാരും തമ്മിൽ ബന്ധപ്പെടുന്നതിനും വിലക്ക് നിലവിൽ വന്നു.

ഗസ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ അവസ്ഥ ഇതോടെ വഷളാകുമെന്ന് കരുതപ്പെടുന്നു. ഗസയിലേക്ക് സഹായമെത്തിക്കാനായി ഉൻവയ്ക്ക് ഇസ്രയേൽ സൈന്യവുമായി സഹകരണം ആവശ്യമാണ്. എന്നാൽ ഉൻവയെ ഭീകരപ്രവർത്തനങ്ങളുടെ മറയായി ഉപയോഗിക്കുന്നുവെന്നും ഹമാസുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നുമാണ് ഇസ്രയേൽ ആരോപിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇസ്രയേൽ ആക്രമണത്തിൽ അടിമുടി തകർന്ന ഗസയിൽ ഉൾപ്പടെ സഹായമെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സംഘടനയാണ് ഉൻവ. സംഘടനയുടെ നൂറ് കണക്കിന് പ്രവർത്തകർ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇസ്രയേലിന്റെ ഈ നടപടിയെ അപകടകരമായ നീക്കമെന്നാണ് ഉൻവ തലവൻ ഫിലിപ് ലസറിനി വിശേഷിപ്പിച്ചത്. പലസ്തീനികളുടെ ദുരിതം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: Israel’s parliament passes law banning UNRWA, impacting aid to Gaza

Leave a Comment