പി.ആർ. ശ്രീജേഷിനും മറ്റ് കായികതാരങ്ങൾക്കും ആദരവ്; വിപുലമായ ചടങ്ങ് നാളെ

നിവ ലേഖകൻ

PR Sreejesh Kerala honor ceremony

ഒളിമ്പിക്സിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി. ആർ. ശ്രീജേഷിനുള്ള അനുമോദന ചടങ്ങിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാളെ വൈകീട്ട് 4 മണിക്ക് വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിക്കും.

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ് അനസ്, എച്ച് എസ് പ്രണോയ്, മുഹമ്മദ് അജ്മൽ, അബ്ദുള്ള അബൂബക്കർ എന്നീ നാല് മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികവും ചടങ്ങിൽ സമ്മാനിക്കും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും.

  പിഎസ്സി അംഗങ്ങളുടെ പെൻഷൻ കൂട്ടി; മുൻ സർവ്വീസ് പരിഗണിച്ച് പെൻഷൻ നൽകാൻ ഉത്തരവ്

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. പത്ത് സ്കൂൾ ബാൻഡ് സംഘങ്ങളും ജി. വി.

രാജ സ്പോർട്സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾ അകമ്പടിയേകും. മന്ത്രിമാരും അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

Story Highlights: Kerala to honor Olympic medalist PR Sreejesh and other athletes in grand ceremony

Related Posts
രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക്: തുടര്ഭരണം ലക്ഷ്യമിട്ട് എല്ഡിഎഫ്
Kerala government achievements

രണ്ടാം പിണറായി സര്ക്കാര് അഞ്ചാം വര്ഷത്തിലേക്ക് കടക്കുകയാണ്. തുടര്ഭരണം നേടാനുള്ള തയ്യാറെടുപ്പിലാണ് എല്ഡിഎഫ് Read more

സംസ്ഥാന സര്ക്കാരിന് നാലാം വാര്ഷികം; കേക്ക് മുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
Kerala government anniversary

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ആഘോഷിച്ചു. Read more

  വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ. നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ Read more

താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി
VC appointment Kerala

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി സർക്കാരിന് Read more

മെസിയുടെ കേരളത്തിലേക്കുള്ള വരവ്: സർക്കാരിനെതിരെ വി.ടി. ബൽറാം
Messi Kerala visit

മെസി കേരളത്തിലേക്ക് എന്ന പ്രചാരണം സര്ക്കാര് പിആര് വര്ക്ക് ആയിരുന്നു എന്ന് സംശയിക്കുന്നുവെന്ന് Read more

പിഎസ്സി അംഗങ്ങളുടെ പെൻഷൻ കൂട്ടി; മുൻ സർവ്വീസ് പരിഗണിച്ച് പെൻഷൻ നൽകാൻ ഉത്തരവ്
pension hike

പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളുടെയും പെൻഷൻ തുകയിൽ വലിയ വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. Read more

  ധീരജിനെ കുത്തിയ കത്തിക്ക് പുഷ്പചക്രം; യൂത്ത് കോൺഗ്രസിന് കെ.കെ. രാഗേഷിന്റെ മുന്നറിയിപ്പ്
എൻ. പ്രശാന്തിന്റെ ലൈവ് സ്ട്രീം ആവശ്യം സർക്കാർ തള്ളി
N. Prashanth IAS suspension

ഉന്നത ഉദ്യോഗസ്ഥരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചെന്ന കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട എൻ. പ്രശാന്ത് Read more

ധനവകുപ്പിലെ ആശയവിനിമയം ഇനി മുഴുവനായും മലയാളത്തിൽ
Malayalam for official communication

ധനവകുപ്പിലെ എല്ലാ ആശയവിനിമയങ്ങളും ഇനി മുതൽ മലയാളത്തിലായിരിക്കണമെന്ന് സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കി. Read more

സർക്കാരിന്റെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 ന് തുടക്കം
Kerala Anniversary Celebrations

ഏപ്രിൽ 21 മുതൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം ആരംഭിക്കും. കാസർഗോഡ് നിന്നാരംഭിക്കുന്ന Read more

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21 മുതൽ മെയ് 21 വരെ
Kerala Government Anniversary

രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികൾക്ക് ഏപ്രിൽ 21ന് തുടക്കമാകും. Read more

Leave a Comment