അമിതാഭ് ബച്ചന്റെ സാമ്പത്തിക പ്രതിസന്ധി: മനസ് തുറന്ന് മകൻ അഭിഷേക്

നിവ ലേഖകൻ

Amitabh Bachchan financial crisis

ബോളിവുഡിന്റെ താരസിംഹാസനത്തിൽ പ്രൗഢിയോടെ ഇരിക്കുമ്പോഴും അമിതാഭ് ബച്ചനെന്ന താരരാജാവ് കടക്കെണിയുടെ പടുകുഴിയിലേക്ക് വീണുപോയ ചരിത്രം മകൻ അഭിഷേക് ബച്ചൻ വെളിപ്പെടുത്തി. യുട്യൂബറായ രണ്വീര് അലഹ്ബാദിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചൻ മനസ് തുറന്നത്. കരിയറിന്റെ തുടക്കത്തിൽ ബച്ചൻ അഭിനയിച്ച മിക്ക സിനിമകളും ബോക്സോഫീസിൽ പരാജയമായിരുന്നെങ്കിലും, പതിയെപ്പതിയെ സഹനടന്റെ വേഷത്തിലൂടെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷോലെയിലെ ക്ഷുഭിതയൗവനത്തോടെ തലയെടുപ്പുമായി ബച്ചൻ തന്റെ ജൈത്രയാത്ര ആരംഭിച്ചു. ഒരു കരിയറിന്റെ ഒരു ഘട്ടത്തില് അദ്ദേഹത്തിന്റെ നിര്മാണ കമ്പനിയായ അമിതാഭ് ബച്ചന് കോര്പറേഷന് ലിമിറ്റഡ് (എബിസിഎല്) പാപ്പരായി. ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് ബിഗ് ബിയുടെ പേരില് വന്നത്.

അന്ന് വിദേശത്തായിരുന്ന താന് പഠനം നിര്ത്തി നാട്ടിലെത്തിയെന്നും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണംപോലും കണ്ടെത്താന് അച്ഛനായ അമിതാഭ് ബച്ചന് വിഷമിച്ചിരുന്നുവെന്നും അഭിഷേക് പറയുന്നു. തന്റെ സ്റ്റാഫിന്റെ കൈയില്നിന്ന് വരെ പണം കടം വാങ്ങിയത് അന്ന് ഭക്ഷണത്തിനുള്ള വക അച്ഛന് കണ്ടെത്തിയിരുന്നതായും അഭിഷേക് വെളിപ്പെടുത്തി. അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അമിതാഭ് ബച്ചനും നേരത്തെ അഭിമുഖങ്ങളില് സംസാരിച്ചിട്ടുണ്ട്.

  ശേഖർ കപൂറിൻ്റെ ലൊക്കേഷനിൽ ശ്രീദേവി; ചിത്രം വൈറലാകുന്നു

കരിയറിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അതെന്നും കടം തന്നവര് വീട്ടില് വന്ന് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും തനിക്ക് ഒരിക്കലും മറക്കാന് പറ്റില്ലെന്ന് അമിതാഭ് ബച്ചന് പറഞ്ഞിരുന്നു. ഇന്ന് 82ാം വയസിലും ചുറുചുറുക്കോടെ ആക്ഷൻ സീനുകൾ ചെയ്യുന്ന തിരക്കിലാണ് ബിഗ് ബി. അടുത്തിടെയിറങ്ങിയ കൽക്കി 2898 എഡി എന്ന ചിത്രത്തിൽ അശ്വത്ഥാമാവായെത്തി ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

Story Highlights: Abhishek Bachchan reveals Amitabh Bachchan’s financial struggles during ABCL bankruptcy

Related Posts
ശേഖർ കപൂറിൻ്റെ ലൊക്കേഷനിൽ ശ്രീദേവി; ചിത്രം വൈറലാകുന്നു
Sridevi location photo

പ്രശസ്ത സംവിധായകൻ ശേഖർ കപൂർ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നടി ശ്രീദേവിയോടൊപ്പമുള്ള ചിത്രം Read more

‘തെക്കേപ്പാട്ടെ സുന്ദരി’; ജാൻവി കപൂറിൻ്റെ പുതിയ സിനിമയ്ക്കെതിരെ ട്രോളുകൾ
Bollywood Malayalam characters

ബോളിവുഡ് സിനിമകളിൽ മലയാളികളെ അവതരിപ്പിക്കുന്ന രീതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നു. സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി Read more

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
കൊഡാക് പൂട്ടാനൊരുങ്ങുന്നു; 13% ഓഹരി ഇടിഞ്ഞു, കടം പെരുകി
Kodak financial crisis

പ്രമുഖ ഫോട്ടോഗ്രാഫി കമ്പനിയായ ഈസ്റ്റ്മാൻ കൊഡാക് സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനം അവസാനിപ്പിക്കാൻ Read more

കേരളത്തിലെ ഡിജിറ്റൽ സർവകലാശാലകളുടെ പ്രവർത്തനം താളം തെറ്റുന്നു; വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ പോലും പണമില്ല
Kerala digital universities

അധികാര തർക്കത്തെ തുടർന്ന് കേരളത്തിലെ ഡിജിറ്റൽ സർവകലാശാലകളുടെ പ്രവർത്തനം താളം തെറ്റുന്നു. സാങ്കേതിക Read more

കെ.ടി.യുവിൽ ഗുരുതര പ്രതിസന്ധി; ശമ്പളവും പെൻഷനും മുടങ്ങി, സർട്ടിഫിക്കറ്റില്ല
KTU financial crisis

കേരള സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങി, Read more

മോഹിത് സൂരിയുടെ ‘സൈയാര’ 300 കോടിയിലേക്ക്
Saiyaara box office collection

മോഹിത് സൂരിയുടെ റൊമാൻ്റിക് ഡ്രാമയായ സൈയാര ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുന്നു. 2025-ൽ Read more

  അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
സംസ്ഥാനം വീണ്ടും കടക്കെണിയിലേക്ക്; 1000 കോടി രൂപ കൂടി വായ്പയെടുക്കുന്നു
Kerala financial crisis

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും 1000 കോടി രൂപയുടെ വായ്പയെടുക്കുന്നു. Read more

കാർത്തിക് ആര്യനെതിരെ ബോളിവുഡ് ഗൂഢാലോചന നടത്തുന്നുവെന്ന് അമാൽ മാലിക്
Bollywood conspiracy

ഗായകൻ അമാൽ മാലിക്, നടൻ കാർത്തിക് ആര്യനെതിരെ ബോളിവുഡ് ഗൂഢാലോചന നടത്തുന്നു എന്ന് Read more

സാമ്പത്തിക പ്രതിസന്ധിയിൽ കേരള കലാമണ്ഡലം; സ്വാശ്രയ കോഴ്സുകളുമായി മുന്നോട്ട്
self financing courses

കേരള കലാമണ്ഡലം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നു. ഭരതനാട്യം, വയലിൻ Read more

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ദീപിക; നേട്ടം കൈവരിച്ച് ആദ്യ ഇന്ത്യൻ നടി
Hollywood Walk of Fame

ബോളിവുഡ് താരം ദീപിക പദുക്കോണിന് ചരിത്ര നേട്ടം. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ Read more

Leave a Comment