ശബരിമല മണ്ഡലകാലം: പൊലീസ് വിന്യാസത്തിന് രൂപരേഖ തയ്യാർ

Anjana

Sabarimala police deployment

ശബരിമല മണ്ഡലകാലത്തിനുള്ള പൊലീസ് വിന്യാസത്തിന് രൂപരേഖ തയ്യാറായി. ആദ്യഘട്ടത്തിൽ 1839 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. സന്നിധാനത്ത് ഉദ്യോഗസ്ഥരടക്കം 949 പോലീസുകാരെയും പമ്പയിൽ 513, നിലക്കലിൽ 377 പോലീസുകാരുമാണ് ആദ്യഘട്ടത്തിലുള്ളത്. കഴിഞ്ഞ മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിലെ പോലീസ് വീഴ്ച അടക്കം ആക്ഷേപം ഉയർന്നിരുന്നു.

രണ്ടാംഘട്ടത്തിലും 1839 പേരാണ് സുരക്ഷയ്ക്കായുള്ളത്. നവംബർ 14 മുതൽ 25 വരെയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം നവംബർ 25 മുതൽ ഡിസംബർ ആറ് വരെയാണ്. മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലയ്ക്കലിൽ രണ്ടായിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കി. ശബരിമലയിൽ ഗസ്റ്റ്ഹൗസുകൾ നിർമിച്ചുവരികയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭക്തർക്ക് അരവണ സുഗമമായി ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. യാത്രാ സൗകര്യം, ആരോഗ്യപരിപാലനം, ദാഹജലം, വൈദ്യുതി, പാർക്കിങ്, പോലീസ് സേവനം ഉൾപ്പെടെ വിപുലമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഇത്തവണ ഭക്തർക്ക് കൂടുതൽ സൗകര്യപ്രദമായ അനുഭവം ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Story Highlights: Police deployment plan for Sabarimala Mandala season finalized with 1839 officers in two phases

Leave a Comment