തൃശൂർ പൂരം: പൊലീസ് കേസിനെതിരെ പാറമേക്കാവ് ദേവസ്വം രംഗത്ത്

നിവ ലേഖകൻ

Thrissur Pooram police case

തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസെടുത്തതിനെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തെത്തി. പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടും എന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും നടത്തരുത് എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും അതിന്റെ അവസാന ആണിയായാണ് എഫ്ഐആർ ഇട്ടതെന്നും രാജേഷ് അഭിപ്രായപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്നും ദേവസ്വങ്ങൾ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ബുദ്ധിമുട്ട് ഉണ്ടാക്കിയത് ഭരണകൂടമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.

തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലനിൽക്കെയാണ് പൂരം കലക്കലിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസിന്റെ തിരക്കിട്ട നീക്കം.

  ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ

ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Story Highlights: Paramekkavu Devaswom reacts to police case on Thrissur Pooram disruption

Related Posts
39 വർഷം മുൻപത്തെ കൊലപാതകം; പ്രതിയുടെ കുറ്റസമ്മതം
confession of murder

മലപ്പുറം വേങ്ങര സ്വദേശി 39 വർഷം മുൻപ് നടന്ന കൊലപാതകം സമ്മതിച്ചു. 1986-ൽ Read more

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിൽ
bribe case Kerala police

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിലായി. ഒല്ലൂർ സ്റ്റേഷനിലെ സീനിയർ സി.പി.ഒ സജീഷ് Read more

ഡിജിപി നിയമനത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളി പി. ജയരാജൻ
DGP appointment controversy

സംസ്ഥാന പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രിസഭാ തീരുമാനത്തിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്ന് Read more

  തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ പിടിയിൽ
കാവിക്കൊടി ദേശീയ പതാകയാക്കണമെന്ന പരാമർശം; എൻ. ശിവരാജന് പൊലീസ് നോട്ടീസ്
National Flag Controversy

കാവിക്കൊടിയെ ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ. ശിവരാജന് ചോദ്യം ചെയ്യലിന് Read more

പി.സി. ജോർജിനെതിരെ മതവിദ്വേഷ പ്രസംഗത്തിന് പരാതി
hate speech complaint

പി.സി. ജോർജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. തൊടുപുഴയിൽ Read more

റവാഡ നിയമനത്തിൽ സർക്കാരിനൊപ്പം; പാർട്ടിക്കും വ്യതിരക്ത നിലപാടില്ലെന്ന് എം.വി.ഗോവിന്ദൻ
Rawada Chandrasekhar appointment

സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലുള്ള സിപിഐഎം നിലപാട് വ്യക്തമാക്കി എം.വി.ഗോവിന്ദൻ. Read more

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ്
CM convoy case

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്തുടർന്നതിന് 5 പേർക്കെതിരെ കേസ് എടുത്തു. മലപ്പുറം സ്വദേശികളായ അഞ്ചുപേരെയാണ് Read more

  കൊണ്ടോട്ടിയിൽ സ്കൂളുകളിൽ മിന്നൽ പരിശോധന; പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച 20 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു
വെർച്വൽ അറസ്റ്റ് തട്ടിപ്പ്: 20 ലക്ഷം രൂപ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികൾ പിടിയിൽ
virtual arrest fraud

തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയിൽ നിന്ന് വെർച്വൽ അറസ്റ്റിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത Read more

സന്തോഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; 13 പ്രതികൾ
Santhosh Murder Case

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിൽ 800 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഒന്നാം പ്രതി Read more

കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ ആക്രമണം; യുവതിയുടെ ദേഹത്ത് ചായ ഒഴിച്ചു, മൂന്ന് പേർ പിടിയിൽ
Kazhakottam drug attack

കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനിൽ ലഹരി സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് പേരെ പോലീസ് Read more

Leave a Comment