പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ; മൂന്ന് മണ്ഡലങ്ങളിൽ പൊതുയോഗം

Anjana

Priyanka Gandhi Wayanad campaign

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. രാവിലെ ഡൽഹിയിൽ നിന്ന് വിമാനമാർഗം മൈസൂരിലെത്തുന്ന അവർ, അവിടെ നിന്ന് ഹെലിക്കോപ്റ്ററിൽ വയനാട് അതിർത്തിയിലെ താളൂരിലെത്തും. തുടർന്ന് റോഡ് മാർഗം മീനങ്ങാടിയിലേക്ക് തിരിക്കും.

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടി, മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരം, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന എന്നിവിടങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും അവർ പങ്കെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കൾ ബൂത്ത് തലങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥിക്കായി വോട്ടുതേടൽ നടത്തുന്നത്. കോൺഗ്രസ് വർഗീയ ശക്തികളുമായി കൂട്ടുകൂടുകയാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് പ്രിയങ്കയ്ക്ക് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ടി സിദ്ദിഖ് പറഞ്ഞു.

Story Highlights: Priyanka Gandhi to campaign in Wayanad for UDF candidate in Lok Sabha by-election

Leave a Comment