പാലക്കാട് കത്ത് വിവാദം: പ്രതികരണവുമായി കെ സുധാകരൻ

നിവ ലേഖകൻ

Palakkad DCC letter controversy

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കത്ത് വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. കത്ത് അയക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും പുറത്തായതാണ് കുഴപ്പമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഷാഫിയാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ പേര് പറഞ്ഞതെന്നും അതിനെന്താ തെറ്റെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പമാണ് കോൺഗ്രസുകാരെന്നും സുധാകരൻ കൂട്ടിച്ചേർത്തു. മുരളീധരന്റെ പേരിനെക്കാൾ രാഹുലിന്റെ പേരാണ് ഉയർന്ന് വന്നതെന്ന് സുധാകരൻ വിശദീകരിച്ചു.

പല പേരുകളും കെപിസിസി ചർച്ച ചെയ്തിട്ടുണ്ടെന്നും അതൊന്നും ഇപ്പോൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അതെല്ലാം പാർട്ടിക്കകത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെടുന്ന കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ കത്താണ് വിവാദമായത്. സ്ഥാനാർഥികളെ നിർദ്ദേശിച്ചു കത്തയക്കുന്നത് സ്വാഭാവിക രീതിയാണെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ പ്രതികരണം.

അനാവശ്യ ചർച്ചകളാണ് നടക്കുന്നതെന്നു പറഞ്ഞ് വി ഡി സതീശനും കെ മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കളും ഒഴിഞ്ഞു. കത്ത് വിവാദത്തിനു പിന്നാലെ ഷാഫി പറമ്പിലിനെതിരെ പുതിയ ആരോപണവുമായി എ. കെ ഷാനിബും രംഗത്തെത്തി.

  മല്ലിക സുകുമാരനെ വിമർശിച്ച ബിജെപി നേതാവിനെതിരെ സന്ദീപ് വാര്യർ

കൃപേഷിന്റെയും ശരത് ലാലിന്റെയും മൃതദേഹം ഏറ്റുവാങ്ങാൻ പാലക്കാട് ഉണ്ടായിട്ടും ഷാഫി പറമ്പിൽ പോയില്ലെന്നാണ് ആരോപണം. പാലക്കാട് തിരഞ്ഞെടുപ്പിൽ വിവാദങ്ങൾ വിട്ടൊഴിയാത്ത കോൺഗ്രസിന് പുതിയ തലവേദനയാണ് ഡിസിസിയുടെ കത്ത്.

Story Highlights: KPCC President K Sudhakaran responds to Palakkad DCC letter controversy, defends candidate selection process

Related Posts
കങ്കണ റണാവത്ത് ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ലുമായി കോൺഗ്രസിനെതിരെ രംഗത്ത്
Kangana Ranaut electricity bill

മണാലിയിലെ തന്റെ വീട്ടിൽ ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ലഭിച്ചതായി കങ്കണ Read more

മോഷ്ടിച്ച മാല വിഴുങ്ങിയ കള്ളൻ പിടിയിൽ: മൂന്നാം ദിവസം മാല പുറത്ത്
Palakkad necklace thief

ആലത്തൂർ മേലാർകോട് വേലയിൽ കുട്ടിയുടെ മാല മോഷ്ടിച്ച കള്ളനെ പിടികൂടി. മാല വിഴുങ്ങിയ Read more

കോൺഗ്രസ് നിർണായക യോഗം; പ്രിയങ്കയ്ക്ക് സംസ്ഥാന ചുമതല?
Congress Ahmedabad meeting

അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും Read more

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി
Panniyankara toll exemption

പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കാൻ തീരുമാനമായി. 7.5 മുതൽ 9.4 Read more

പാലക്കാട്: കാറിലെ സാഹസിക യാത്ര; യുവാക്കൾ അറസ്റ്റിൽ
Dangerous car stunts

കൊച്ചി-സേലം ദേശീയപാതയിൽ കാറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത ഏഴ് യുവാക്കളെ പാലക്കാട് Read more

കാറിൽ അഭ്യാസപ്രകടനം: നാലുപേർ പിടിയിൽ
car stunts

പാലക്കാട് കഞ്ചിക്കോടിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവരും പ്രായപൂർത്തിയായവരും Read more

കാട്ടാന ആക്രമണം: യുവാവ് മരിച്ചു; മുണ്ടൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു
Palakkad Wild Elephant Attack

പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടെയായിരുന്നു അപകടം. സിപിഐഎം മുണ്ടൂരിൽ Read more

  വഖഫ് ബിൽ നാളെ ലോക്സഭയിൽ; എട്ട് മണിക്കൂർ ചർച്ച
അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് കാട്ടാനയുടെ കുത്തേറ്റു മരിച്ചു
wild elephant attack

പാലക്കാട് കണ്ണാടൻചോലയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അലൻ Read more

പാലക്കാട് കാട്ടാന ആക്രമണം: യുവാവ് മരിച്ചു; അമ്മയ്ക്ക് പരിക്ക്
wild elephant attack

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് Read more

Leave a Comment