കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ വീണ്ടും ചൈനയോട് കടം ചോദിച്ചിരിക്കുകയാണ്. 11,774 കോടി രൂപ വരുന്ന 1.4 ബില്യൺ ഡോളർ (10 ബില്യൺ യുവാൻ) ആണ് പാക്കിസ്ഥാൻ ഇത്തവണ ആവശ്യപ്പെട്ടിരിക്കുന്നത്. ഐഎംഎഫ് – ലോകബാങ്ക് യോഗത്തിനിടെ ഇരു രാജ്യങ്ങളുടെയും ധനകാര്യമന്ത്രിമാർ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
പണ കൈമാറ്റ കരാറിലെ സഹായത്തുക 40 ബില്യൺ യുവാനായി ഉയർത്തണമെന്നാണ് പാക്കിസ്ഥാൻ്റെ ആവശ്യം. ചൈന ഇതിന് സമ്മതിച്ചാൽ പാക്കിസ്ഥാന് 5.7 ബില്യൺ ഡോളർ അധിക സഹായം ലഭിക്കും. നേരത്തെയും പാക്കിസ്ഥാൻ ഇത്തരത്തിൽ വായ്പാ പരിധി ഉയർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന അനുവദിച്ചിരുന്നില്ല. നിലവിൽ ചൈനയുമായുള്ള വ്യാപാര കരാർ പ്രകാരമുള്ള 30 ബില്യൺ യുവാൻ പാക്കിസ്ഥാൻ ഇതിനോടകം ഉപയോഗിച്ചു കഴിഞ്ഞു.
നിലവിലുള്ള 4.3 ബില്യൺ ഡോളറിൻ്റെ സഹായം മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകാൻ ചൈന സമ്മതിച്ചിട്ടുണ്ട്. കരാർ പ്രകാരം 2027 വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി. പാക്കിസ്ഥാൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ വായ്പാ അഭ്യർത്ഥന.
Story Highlights: Pakistan seeks additional 10 billion yuan loan from China amid severe economic crisis