ഡൽഹിയിലെ വായു മലിനീകരണം ഗുരുതരമായ നിലയിലെത്തിയിരിക്കുന്നു. രണ്ട് മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിലാണ് മലിനീകരണം. വായു ഗുണനിലവാര സൂചിക 400 കടന്നിരിക്കുന്നു. ആനന്ദ് വീഹാറിൽ ഇത് 405 വരെ എത്തി. ദീപാവലി ആഘോഷത്തിന് മുൻപ് തന്നെയാണ് ഈ സ്ഥിതി.
ശ്വാസതടസ്സം മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 15% വർധിച്ചു. പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാൽ വായു മലിനീകരണം 450 കടക്കുമെന്നാണ് വിലയിരുത്തൽ. നിരത്തുകളിലെ വാഹന ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഡൽഹി സർക്കാർ ആലോചിക്കുന്നു.
വായു മലിനീകരണത്തിനെതിരെ പ്രതിഷേധിച്ച് യമുന നദിയിൽ മുങ്ങിയ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ് ആശുപത്രിയിൽ ചികിത്സയിലാണ്. 48 മണിക്കൂറിന് ശേഷം ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്രിവാളിന്റെ വാഗ്ദാനം പരാജയപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സച്ദേവ് യമുനയിൽ മുങ്ങിയത്.
Story Highlights: Delhi’s air quality index crosses 400, reaching critical levels before Diwali