വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്ന്

നിവ ലേഖകൻ

Vijay TVK party conference

നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ സംസ്ഥാനതല സമ്മേളനം ഇന്ന് വിഴുപ്പുറത്തെ വിക്രവണ്ടിയിൽ നടക്കും. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 85 ഏക്കറിലുള്ള വിശാലമായ മൈതാനത്താണ് സമ്മേളനം നടത്തുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

170 അടി നീളത്തിലും 65 അടി വീതിയിലുമായി പ്രവർത്തകർക്കിരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് സെക്രട്ടറിയേറ്റിന് സമാനമായ രീതിയിലാണ് സ്റ്റേജ് നിർമ്മിച്ചിരിക്കുന്നത്. പാർട്ടി നയം ഇന്ന് വിജയ് സമ്മേളനത്തിൽ പ്രഖ്യാപിക്കും.

തമിഴകത്തിന്റെ മകനാണ് താനെന്ന് വിജയ് പ്രവർത്തകർക്കെഴുതിയ കത്തിൽ ഊന്നിപ്പറയുന്നുണ്ട്. തമിഴ് വികാരം ഉണർത്തുന്ന പ്രസംഗത്തിനാണ് സാധ്യത. മറ്റു പാർട്ടികളെ കുറിച്ച് നേരിട്ടുള്ള വിമർശനത്തിലേക്ക് കടക്കുമോയെന്നും ദേശീയ തലത്തിലെ നിലപാടും പ്രസക്തമാകും.

2026ലെ തെരഞ്ഞെടുപ്പാണ് ആദ്യ ലക്ഷ്യമെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമ്മേളന നഗരിയിൽ പെരിയാറിന്റെയും അംബേദ്കറിന്റെയുമുൾപ്പടെ കട്ടൗട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. 27 വളണ്ടിയർ ടീമുകളെയാണ് പരിപാടിയുടെ നടത്തിപ്പിനായി നിയോഗിച്ചിരിക്കുന്നത്.

  കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ

വിജയുടെ പാർട്ടി രൂപീകരണത്തിൽ ഡിഎംകെ നേതാക്കൾക്ക് മൗനമാണ്. എന്നാൽ എഡിഎംകെ വിജയ്യെ പിന്തുണയ്ക്കുമ്പോൾ ബിജെപി വിമർശനമുയർത്തുന്നു.

Story Highlights: Actor Vijay’s party TVK holds first state-level conference in Villupuram, Tamil Nadu

Related Posts
മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി
Mullaperiyar dam repairs

മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ നടത്താൻ തമിഴ്നാടിന് സുപ്രീംകോടതിയുടെ അനുമതി. കേരളത്തിലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ Read more

കനത്ത മഴയിൽ ബെംഗളൂരുവിൽ വെള്ളക്കെട്ട്; തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്
Bengaluru rain alert

ബെംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ Read more

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്നാട്; ജലനിരപ്പ് 152 അടിയായി ഉയർത്താമെന്നും സത്യവാങ്മൂലം
Mullaperiyar dam safety

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. Read more

  മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് അനുമതി നൽകി സുപ്രീംകോടതി
ഇന്ത്യയിൽ നിർമ്മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്; ജൂണിൽ പ്ലാന്റ് തുറക്കും
VinFast India plant

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി Read more

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
Shashi Tharoor

കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. Read more

വിജയ്യെ കാണാൻ ഡ്യൂട്ടി മുടക്കി; മധുരൈ കോൺസ്റ്റബിളിന് സസ്പെൻഷൻ
Madurai constable suspension

ഡ്യൂട്ടി സമയത്ത് വിജയ്യെ കാണാൻ പോയതിന് മധുരൈ ക്രൈംബ്രാഞ്ച് കോൺസ്റ്റബിളിന് സസ്പെൻഷൻ. ചിത്തിരൈ Read more

ഹനുമാൻകൈൻഡ് വിജയ് ചിത്രത്തിൽ റാപ്പ് ഗാനവുമായി തമിഴിൽ അരങ്ങേറ്റം
HanumanKind Tamil debut

വിജയുടെ 'ജനനായകൻ' എന്ന ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. അനിരുദ്ധ് സംഗീതം Read more

  കനത്ത മഴയിൽ ബെംഗളൂരുവിൽ വെള്ളക്കെട്ട്; തമിഴ്നാട്ടിലും മഴ മുന്നറിയിപ്പ്
വിഴിഞ്ഞം വിവാദം: രാജീവ് ചന്ദ്രശേഖരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്
Vizhinjam Port Controversy

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷന് ഇരിപ്പിടം നൽകിയതിനെ ചൊല്ലി Read more

ഈറോഡിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; 10 പവൻ സ്വർണം കവർന്നു
Erode couple murder

ഈറോഡിൽ രാമസ്വാമി (75), ഭാര്യ ഭാക്കിയമ്മാൾ (65) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. Read more

വിഴിഞ്ഞം ഉദ്ഘാടനം: രാഷ്ട്രീയ പോര് കടുക്കുന്നു; ക്രെഡിറ്റ് ആർക്ക്?
Vizhinjam Port inauguration

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തോടനുബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് Read more

Leave a Comment