വയനാട്ടിൽ ‘നരിവേട്ട’ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം ഒക്ടോബർ 26-ന് ആരംഭിച്ചു. ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്നു. എൻ. എം. ബാദ്ഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജൂലൈ 26-ന് കുട്ടനാട്ടിൽ ആരംഭിച്ച ആദ്യഘട്ട ചിത്രീകരണം കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളിലായി പൂർത്തിയാക്കി.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം. ബാദുഷ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
നിരവധി സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കോടെയാണ് അവതരിപ്പിക്കുന്നത്. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളിന്റെ വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ അബിൻ ജോസഫാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെയ്ക്ക് ബിജോയ്സ് സംഗീതം നിർവഹിക്കുന്നു. വിജയ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.
Story Highlights: Narivetta, a Malayalam film starring Tovino Thomas, begins second phase of shooting in Wayanad, exploring social issues through a police constable’s life.