ചൂരല്മല – മുണ്ടക്കൈ പുനരധിവാസ നടപടികള് വൈകുന്നതില് പ്രതിഷേധിച്ച് ആക്ഷന് കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. ദുരന്തം സംഭവിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പുനരധിവാസ പ്രക്രിയ വേഗത്തിലാകാത്തതിനെതിരെയാണ് പ്രതിഷേധം. പുനരധിവാസ നടപടികളില് നിന്ന് പലരെയും ഒഴിവാക്കാന് ശ്രമം നടക്കുന്നതായും കമ്മിറ്റി ആരോപിക്കുന്നു. പ്രധാനമന്ത്രി സന്ദര്ശിച്ചതൊഴിച്ചാല് ദുരന്തബാധിത മേഖലയിലുള്ളവര്ക്ക് ധനസഹായമടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്ത്തും.
ടൗണ്ഷിപ്പിനായി സര്ക്കാര് കണ്ടെത്തിയ എല്സ്റ്റണ് എസ്റ്റേറ്റും ഹാരിസണ് മലയാളം എസ്റ്റേറ്റും കോടതിയെ സമീപിച്ചതോടെ നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഇത് പുനരധിവാസ നടപടികളെ ബാധിക്കും. ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവര്ക്ക് ഒരുപോലെ ആനുകൂല്യങ്ങള് നല്കാന് സര്ക്കാര് തയാറാകണമെന്ന് ആക്ഷന് കമ്മിറ്റി ആവശ്യപ്പെടുന്നു. ഇനിയും കണ്ടെത്താനുള്ള 47 പേര്ക്കായി തെരച്ചില് തുടരുകയോ അല്ലെങ്കില് കുടുംബങ്ങള്ക്ക് മരണംസ്ഥിരീകരിച്ചതു സംബന്ധിച്ച രേഖ നല്കുകയോ വേണമെന്നും അവര് ആവശ്യപ്പെടുന്നു.
ദുരന്തബാധിത മേഖലയായ 10, 11, 12 വാര്ഡുകളിലെ ആളുകളുടെ കടങ്ങള് പൂര്ണമായും എഴുതിത്തള്ളാനുള്ള നടപടികള് വേഗത്തിലാക്കണമെന്നും ആക്ഷന് കൗണ്സില് ആവശ്യപ്പെടുന്നു. കേന്ദ്രസര്ക്കാര് ധനസഹായം പ്രഖ്യാപിക്കാത്ത പക്ഷം ഡല്ഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി ചേര്ത്തുപിടിച്ച കുട്ടികളുമായി പ്രതിഷേധിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില് വിഷയം സജീവമായി ഉന്നയിക്കാനാണ് ആക്ഷന് കമ്മിറ്റിയുടെ തീരുമാനം.
Story Highlights: Action committee prepares for strike over delayed rehabilitation measures in Wayanad