വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് ഡ്യൂട്ടിക്കെത്തി; വീണ്ടും അവധിയിൽ

Anjana

TV Prashanth petrol pump controversy

കണ്ണൂർ വിവാദ പെട്രോൾ പമ്പ് അപേക്ഷകനായ ടി.വി പ്രശാന്ത് ഇന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ജോലിക്കെത്തി. അവധിയിലായിരുന്ന പ്രശാന്ത് ജോലിക്കെത്തിയ ശേഷം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങി. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.

പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ ടി വി പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി തേടിയത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആരോഗ്യ സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും അടങ്ങിയ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ, പ്രശാന്ത് പമ്പ് തുടങ്ങാന്‍ അനുമതി തേടിയിട്ടില്ലെന്നും സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മറ്റ് വരുമാനം ലഭിക്കുന്ന ജോലികള്‍ പാടില്ലെന്ന സര്‍വീസ് റൂള്‍ ലംഘിച്ചുവെന്നും കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിരുന്നു. പമ്പ് തുടങ്ങാന്‍ പ്രത്യേക അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്ന പ്രശാന്തിന്റെ ന്യായീകരണം തള്ളിയ അന്വേഷണ സംഘം, വകുപ്പു തല നടപടിക്കും ശുപാര്‍ശ നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശാന്ത് വീണ്ടും ഡ്യൂട്ടിക്കെത്തിയത്, എന്നാൽ അദ്ദേഹം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങിയിരിക്കുകയാണ്.

Story Highlights: TV Prashanth, controversial petrol pump applicant, returns to duty at Pariyaram Medical College

Leave a Comment