പി പി ദിവ്യയുടെ ബിനാമി ഇടപാടുകൾ: വിജിലൻസിൽ പരാതി നൽകി ആം ആദ്മി പാർട്ടി

Anjana

PP Divya benami transactions

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 13 കോടി രൂപയുടെ ഉപകരാറുകളിൽ 12 കോടി 81 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തികൾക്കുള്ള ഉപകരാറുകൾ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഈ കമ്പനിയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഎപിയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറി വിജിലൻസിൽ പരാതി നൽകി.

2021 ജൂലൈ രണ്ടിന് രൂപീകരിച്ച ഈ കമ്പനിക്ക് പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതികളുടെയും നിർമാണ പ്രവർത്തികളുടെയും ഉപകരാറുകൾ ലഭിച്ചത് സംശയകരമാണെന്ന് പരാതിയിൽ പറയുന്നു. സിൽക്കിന് ചെറിയ തുക മാത്രമാണ് ലഭിച്ചതെന്നും ബാക്കി 12 കോടി 44 ലക്ഷം രൂപ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യ പൊലീസിൽ കീഴടങ്ങില്ലെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ദിവ്യ കീഴടങ്ങില്ലെന്നാണ് സൂചന. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. കണ്ണൂർ ജില്ലാ വികസന സമിതി യോഗത്തിൽ പ്രതിപക്ഷ ബഹളമുണ്ടായി. പ്രത്യേക പ്രമേയം പാസാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Story Highlights: Aam Aadmi Party files complaint with Vigilance against PP Divya’s alleged benami transactions

Leave a Comment