ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തി; ഇറാൻ വ്യോമപാത അടച്ചു

Anjana

Israel airstrikes Iran

ഇസ്രയേൽ ഇറാനിൽ ആക്രമണം ആരംഭിച്ചിരിക്കുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിന്റെ ലക്ഷ്യം. തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ടെഹ്റാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും സ്ഫോടനമുണ്ടായതായി അറിയുന്നു. ഇസ്രയേൽ ആക്രമണം നടത്തിയതായി ടെഹ്റാൻ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്റെ നിരന്തര ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേൽ പ്രതികരിച്ചു. തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഇറാന്റെ മറുപടി എന്തായാലും അത് നേരിടാൻ തയ്യാറാണെന്നും ഇസ്രയേൽ പ്രതിരോധസേന വ്യക്തമാക്കി. എന്നാൽ തങ്ങളുടെ ആണവകേന്ദ്രങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ അറിയിച്ചു. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയതായി യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സെവാട്ട് സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മിഡിൽ ഈസ്റ്റ് സന്ദർശനം നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്. ലെബനനിലെ സഖ്യകക്ഷിയായ ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേൽ നടപടികളുടെ പ്രതികാരമായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇറാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഇനിയൊരു അറിയിപ്പ് നൽകുന്നതുവരെ ഇറാന്റെ വ്യോമപാതകൾ അടഞ്ഞുതന്നെ കിടക്കുമെന്നും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ടെന്നും അറിയുന്നു.

Story Highlights: Israel launches airstrikes on Iran’s military targets, shutting down Iranian airspace

Leave a Comment