മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച എൻ എൻ കൃഷ്ണദാസിനെതിരെ കെയുഡബ്ല്യുജെ പ്രതിഷേധം

Anjana

KUWJ protest against N N Krishnadas

മുതിർന്ന സിപിഐഎം നേതാവ് എൻ എൻ കൃഷ്ണദാസിന്റെ മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത കൃഷ്ണദാസിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് യൂണിയൻ വ്യക്തമാക്കി.

ജോലിയുടെ ഭാഗമായി പ്രതികരണം ചോദിച്ചപ്പോൾ “ഇറച്ചി കടയുടെ മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ” എന്ന കൃഷ്ണദാസിന്റെ പരാമർശം കേരളത്തിലെ മാധ്യമപ്രവർത്തകരെ അങ്ងേയറ്റം വേദനിപ്പിക്കുന്നതാണെന്ന് പത്രപ്രവർത്തക യൂണിയൻ പ്രസ്താവിച്ചു. സമൂഹത്തിന് മാതൃകയാകേണ്ട ഒരു മുതിർന്ന നേതാവിൽ നിന്നാണ് ഇത്തരം അനുഭവം ഉണ്ടായതെന്നത് കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുൻ എം.പി. കൂടിയായ കൃഷ്ണദാസ് നടത്തിയ തരംതാഴ്ന്നതും അസഭ്യം കലർന്നതുമായ പ്രസ്താവന പിൻവലിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ് അദ്ദേഹത്തിന്റെ നടപടിയെന്നും വിമർശിച്ചു. എല്ലാ മുന്നണികളുടെയും വാർത്തകൾ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമപ്രവർത്തകരെന്നും, പ്രതികരിക്കാൻ താൽപര്യമില്ലെങ്കിൽ അക്കാര്യം പറയാമെന്നിരിക്കെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും യൂണിയൻ വ്യക്തമാക്കി. കേരള സമൂഹത്തോടും മാധ്യമപ്രവർത്തകരോടും കൃഷ്ണദാസ് മാപ്പ് പറയണമെന്നാണ് കെയുഡബ്ല്യുജെയുടെ ആവശ്യം.

Story Highlights: KUWJ protests against CPIM leader N N Krishnadas for insulting media persons

Leave a Comment